100 ടണ്‍ റബര്‍ കയറ്റി അയക്കുന്നു
കൊച്ചി: റബര്‍ മാര്‍ക്ക് 100 ടണ്‍ റബര്‍ കയറ്റി അയക്കുന്നു. റബര്‍ കയറ്റിയ കണ്ടയിനര്‍ നവംബര്‍ എട്ട് വ്യാഴാഴ്ച കൊച്ചി തുറമുഖത്തേക്ക് തിരിച്ചു. അഞ്ച് കണ്ടയിനറിലാണ് റബര്‍ കയറ്റിയത്.
സിങ്കപ്പൂരിലേക്കാണ് ആദ്യ കയറ്റുമതി. ആദ്യ ഗഡു റബര്‍ കയറ്റിയ വണ്ടി റബര്‍ മാര്‍ക്ക് പ്രസിഡന്റ് ജോസഫ് മോനിപ്പള്ളി പതാക വീശി യാത്രയാക്കി. അന്താരാഷ്ട്ര വിപണിയില്‍ റബറിന്റെ വില കേരളത്തിലെ വിലയേക്കാള്‍ കുറവാണ്. പക്ഷേ കേന്ദ്ര, കേരള സര്‍ക്കാരുകളുടെ സബ്സിഡി ഉള്ളതുകൊണ്ടാ ണ് കയറ്റുമതി ലാഭകരമാവുന്നത്.
സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച കുറഞ്ഞ വിലക്ക് വ്യാപാരികള്‍ റബര്‍ എടുക്കാന്‍ തയ്യാറവാത്തതിനെ തുടര്‍ന്നാണ് സഹകരണ സംഘങ്ങളും റബര്‍മാര്‍ക്കും റബര്‍ കയറ്റി അയക്കാന്‍ തുടക്കമിട്ടത്.












Click it and Unblock the Notifications