സാക്ഷരതയില്‍ കേരളം ഒന്നാം സ്ഥാനത്ത്
ദില്ലി: രാജ്യത്ത് സാക്ഷരതയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത് കേരളം തന്നെയാണെന്ന് മാനുഷിക വിഭവശേഷി വകുപ്പിന്റെ പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. 90.92 ശതമാനം സാക്ഷരതയാണ് കേരളത്തിലുള്ളത്.
നേരത്തെ സാക്ഷരതാ പ്രസ്ഥാനത്തിലൂടെ നൂറ് ശതമാനം സാക്ഷരത നേടിയ കേരളം പിന്നീട് പിന്നാക്കം പോവുകയായിരുന്നു. 94.2 ശതമാനം ആണ് കേരളത്തിലെ പുരുഷന്മാര്‍ക്കിടയിലെ സാക്ഷരത. കേരളത്തിലെ സ്ത്രീകളില്‍ 87.8 ശതമാനം പേര്‍ സാക്ഷരരാണ്.
ഇന്ത്യയിലെ മൊത്തം സാക്ഷരത ഇപ്പോള്‍ 65.38 ശതമാനമാണ്. കഴിഞ്ഞ പത്തു വര്‍ഷക്കാലയളവില്‍ 13 ശതമാനം വര്‍ധനവാണ് സാക്ഷരതയിലുണ്ടായത്.
സാക്ഷരതയില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്ന സംസ്ഥാനം ബിഹാറാണ്. 47.53 ശതമാനം സാക്ഷരതയാണ് ബിഹാറിലുള്ളത്. രാജ്യത്തെ മൊത്തം നിരക്ഷരുടെ എണ്ണം 47.53 ശതമാനമാണ്.
ഇടയ്ക് മിസോറാം സാക്ഷരതയില്‍ ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു.












Click it and Unblock the Notifications