കോഴിക്കോട് കടപ്പുറത്തെ സ്റേജ് പൊളിക്കാന്‍ ഉത്തരവ്
കൊച്ചി: കോഴിക്കോട് കടപ്പുറത്ത് കോര്‍പ്പറേഷന്‍ കെട്ടിയുണ്ടാക്കിയിട്ടുള്ള താത്കാലിക സ്റേജ് പൊളിന്‍ ഹൈക്കോടതി ജില്ലാ കളക്ടറോട് നിര്‍ദേശിച്ചു.
കോസ്റല്‍ റെഗുലേഷന്‍ സോണ്‍ വിജ്ഞാപനം ലംഘിച്ചുകൊണ്ട് ആരെങ്കിലും നിര്‍മാണപ്രവര്‍ത്തനം നടത്തുന്നത് തടയണമെന്ന് കോടതി സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിക്കുകയും ചെയ്തു. ജസ്റിസുമാരായ പി. കെ. ബാലസുബ്രഹ്മണ്യം, എം. രാമചന്ദ്രന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.
കോഴിക്കോട് കടല്‍തീരത്തെ താത്കാലിക സ്റേജ് പൊളിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ട് വി.കെ. മുസ്തഫ, കെ. കെ. മുരളീധരന്‍ എന്നിവര്‍ നല്‍കിയ റിട്ട് ഹര്‍ജിയിന്മേലാണ് വിധിയുണ്ടായത്.












Click it and Unblock the Notifications