നോം ചോംസ്കി തിരുവനന്തപുരത്ത്
തിരുവനന്തപുരം: പ്രശസ്ത സാമൂഹ്യ ചിന്തകനും ഭാഷാപണ്ഡിതനുമായ നോം ചോംസ്കി തിരുവനന്തപുരത്ത് സംസാരിക്കും.
ദില്ലി, ചെന്നൈ, കൊല്‍ക്കത്ത എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ് ചോംസ്കി തിരുവനന്തപുരത്ത് എത്തുന്നത്. ഇന്ത്യയില്‍ നിന്ന് അദ്ദേഹം ഇസ്ലാമാബാദിലേക്ക് പോകും.
ഈ 73 കാരന്‍ എപ്പോഴും വിരുദ്ധ അഭിപ്രായങ്ങളാലാണ് ശ്രദ്ധേയനാവുന്നത്. അമേരിക്കന്‍ വിരുദ്ധ അഭിപ്രായങ്ങള്‍ കൊണ്ട് എപ്പോഴും മാദ്ധ്യമ ശ്രദ്ധ പിടിച്ചുപറ്റിയിരുന്ന ചോംസ്കി അമേരിക്ക അഫ്ഗാനിസ്താനില്‍ നടത്തുന്ന ആക്രമണങ്ങളെ കുറിച്ചായിരിക്കും തിരുവനന്തപുരത്ത് സംസാരിക്കുക. അടുത്ത ആഴ്ചയാണ് ചോംസ്കി തിരുവനന്തപുരത്ത് എത്തുന്നത്.
തിരുവനന്തപുരത്തെ സെന്റര്‍ ഫോര്‍ ഡവലപ്പ്മെന്റ് സ്റഡീസുമായി സഹകരിച്ച് ചോംസ്കി പ്രവര്‍ത്തിക്കുന്നുണ്ട് . ഗണിതശാസ്ത്രത്തിലും ഭാഷാശാസ്ത്രത്തിലും അപാര പാണ്ഡിത്യമുള്ള ചോംസ്കി ഇപ്പോള്‍ പ്രധാനമായും സാമൂഹിക വിഷയങ്ങളെക്കുറിച്ചുള്ള പഠനത്തിലാണ്.












Click it and Unblock the Notifications