കല്‍പ്പാത്തി രഥോത്സവത്തതിന് തുടക്കമായി
പാലക്കാട്: പാലക്കാട് കല്‍പ്പാത്തി രഥോത്സവത്തിന് തുടക്കമായി. ഉത്സവത്തിന് തുടക്കം കുറിച്ചുകൊണ്ട് സംഗീതോത്സവം ഒക്ടോബര്‍ ഏഴ് ബുധനാഴ്ച തുടങ്ങി.
രഥം തെരുവിലൂടെ വലിക്കലാണ് രഥോത്സവത്തിന്റെ പ്രധാന ചടങ്ങ്. നവംബര്‍ 14നാണ് ഈ ചടങ്ങ്. ഉത്സവം 16ന് അവസാനിക്കും. 18 അഗ്രഹാരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ഒത്തുകൂടാനുള്ള ഒരു പ്രധാന അവസരം കൂടിയാണ് ഈ രഥോത്സവം. കല്‍പ്പാത്തിയിലെ ശ്രീ വിശ്വനാഥ സ്വാമി ക്ഷേത്രത്തോടനുബന്ധിച്ചാണ് ഉത്സവം നടക്കുന്നത്.
ഒറീസയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലെ തേരോട്ട മഹോത്സവത്തിന് സമാനമാണ് ഈ ഉത്സവം. തഞ്ചാവൂരിലെ തിരുവാരൂരിലും ഇതേപോലെ രഥോത്സവം ഉണ്ട്. കല്‍പ്പാത്തി ഉത്സവത്തോടനുബന്ധിച്ച് സംഗീതോത്സവം നടത്താനായി മണ്ഡപം പണിയാനായി സര്‍ക്കാര്‍ 46 ലക്ഷം രൂപ നല്‍കാമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്.
14ാം നൂറ്റാണ്ടില്‍ പാലക്കാട്ടേക്ക് കുടയേറിയ ബ്രാഹ്മണ സമുദായത്തില്‍ പെട്ടവരുടെ ഉത്സവമാണെങ്കിലും ഇപ്പോള്‍ എല്ലാ വിഭാഗക്കാരും പങ്കെടുക്കുന്ന ഉത്സവമായിരുക്കുകയാണ് കല്‍പ്പാത്തിയിലേത്. കുടിയേറിയ ബ്രാഹ്മണര്‍ 96 അഗ്രഹാരങ്ങളിലായിരുന്നു അന്ന് വസിച്ചിരുന്നത്.












Click it and Unblock the Notifications