തമിഴ്നടിയെ തട്ടിക്കൊണ്ടുപോയെന്ന്
ചെന്നൈ: തമിഴ്നടി വിന്ധ്യയെ തട്ടിക്കൊണ്ടുപോയതായി അമ്മ പൊലീസില്‍ പരാതി നല്കി. പണം മോഹിച്ച് മാനേജരായ അരുണാണ് മകളെ ബലംപ്രയോഗിച്ച് കൊണ്ടുപോയി ഒളിപ്പിച്ചുവച്ചിരിക്കുന്നതെന്നാണ് അമ്മയുടെ പരാതി.
എന്നാല്‍ തന്നെ ആരും തട്ടിക്കൊണ്ടുപോയതല്ലെന്ന് അരുണിന്റെ വീട്ടില്‍ താമസിക്കുന്ന വിന്ധ്യ പറഞ്ഞു. അമ്മതന്നെ അനാശാസ്യ നടപടികള്‍ക്ക് പ്രേരിപ്പിച്ചതിനാലാണ് താന്‍ ഓടിപ്പോയതെന്നും വിന്ധ്യ പറയുന്നു.
തന്റെ ജീവന് സംരക്ഷണം നല്കണമെന്നാവശ്യപ്പെട്ട് വിന്ധ്യ പൊലീസില്‍ പരാതി നല്കിയിട്ടുണ്ട്. തിരുപ്പതി സ്വദേശികളായ ലോകാനന്ദ്-രൂപ്ലതാ ദമ്പതികളുടെ ഏക മകളാണ് വിന്ധ്യ. മയൂരി എന്നാണ് ശരിയായാ പേര്.
സംഗമം എന്ന തമിഴ് ചിത്രത്തിലൂടെയാണ് വിന്ധ്യ സിനിമാരംഗത്തെത്തിയത്. പിന്നീടും ഏതാനും തമിഴ്ചിത്രങ്ങളിലഭിനയിച്ചു. ചില മലയാളം ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. അഭിനയത്തിലൂടെ താന്‍ നേടിയ പണമെല്ലാം അച്ഛനമ്മമാര്‍ ധൂര്‍ത്തടിക്കുകയായിരുന്നെന്നും വിന്ധ്യപറഞ്ഞു.












Click it and Unblock the Notifications