രാത്രി പത്തിന് ശേഷം ഉച്ചഭാഷിണി ഉപയോഗിക്കാം
തിരുവനന്തപുരം: ചില നിബന്ധനകള്‍ അനുസരിച്ച് രാത്രി പത്ത് മണി മുതല്‍ രാവിലെ ആറ് മണിവരെ ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് അനുമതി നല്‍കാമെന്ന് മന്ത്രിസഭ തീരുമാനിച്ചു.
കൊയിലാണ്ടിയില്‍ നടന്ന റവന്യു ജില്ലാ കലോത്സവം രാത്രി പത്ത് മണിക്ക് ശേഷം ഉച്ചഭാഷിണി ഉപയോഗിച്ചതിന്റെ പേരില്‍ പൊലീസ് തടസപ്പെടുത്തിയ പശ്ചാത്തലത്തിലാണ് ഈ തീരുമാനം. നവംബര്‍ ഏഴ് ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഇക്കാര്യം തീരുമാനിച്ചത്.
സാമൂഹികവും സാംസ്കാരികവും വിദ്യാഭ്യാസപരവും മതപരവുമായ ചടങ്ങുകള്‍ക്ക് കെട്ടിടത്തിന്റെ മതില്‍ക്കെട്ടിനുള്ളിലെ പന്തലുകളില്‍ രാത്രി പത്ത് മണി മുതല്‍ രാവിലെ ആറ് മണി വരെ ഉച്ചഭാഷിണി ഉപയോഗിക്കാം. മൈക്ക് പുറത്തേക്ക് തിരിച്ചുവെക്കരുത്. ജനങ്ങള്‍ക്ക് ശല്യമുണ്ടാവാത്ത തരത്തിലായിരിക്കണം ഉച്ചഭാഷിണി ഉപയോഗിക്കേണ്ടത്.
ഉച്ചഭാഷിണി ഉപയോഗിക്കുന്നതു സംബന്ധിച്ച് സുപ്രിം കോടതിയും ഹൈക്കോടതിയും നല്‍കിയിട്ടുള്ളനിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ ചില വീഴ്ചകള്‍ വന്നിട്ടുണ്ടെന്ന് മന്ത്രിസഭായോഗത്തിനു ശേഷം വാര്‍ത്താ സമ്മേളനത്തില്‍ ആന്റണി പറഞ്ഞു.












Click it and Unblock the Notifications