കടബാധ്യത മരവിപ്പിക്കും: മാണി
തിരുവനന്തപുരം: കര്‍ഷകരുടെ കടബാധ്യത ഒരു വര്‍ഷം വരെ മരവിപ്പിക്കുമെന്ന് (മൊറോട്ടോറിയം) റവന്യു മന്ത്രി കെ. എം. മാണി അറിയിച്ചു. ഇതു സംബന്ധിച്ച ബില്‍ നിയമസഭയയില്‍ അവതരിപ്പിക്കും.
രണ്ട് ഹെക്ടറില്‍ താഴെ ഭൂമിയുള്ളവരും വാര്‍ഷികവരുമാനം 50,000ല്‍ കവിയാത്തവരുമായ കര്‍ഷകര്‍ക്കാണ് സര്‍ക്കാര്‍ ആശ്വാസം പ്രഖ്യാപിക്കുന്നതെന്ന് നവംബര്‍ എട്ട് വ്യാഴാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രി അറിയിച്ചു.
സര്‍ക്കാരിനോ സഹകണ ബാങ്കുകള്‍ക്കോ സ്വകാര്യപണമിടപാടുകാര്‍ക്കോ നല്‍കാനുള്ള കടത്തിനാണ് മൊറോട്ടോറിയം പ്രഖ്യാപിക്കുന്നത്. സര്‍ക്കാരിനോ സ്വകാര്യപണമിടപാടുകാര്‍ക്കോ നല്‍കേണ്ട കടത്തിന് ഒരു വര്‍ഷം വരെയും സഹകരണ ബാങ്കുകള്‍ക്ക് നല്‍കേണ്ട കടത്തിന് ആറ് മാസം വരെയുമാണ് മൊറോട്ടോറിയം.
ഈ കാലയളവില്‍ സര്‍ക്കാരിനും സഹകരണസ്ഥാപനങ്ങള്‍ക്കും നല്‍കേണ്ട പലിശയില്‍ നിന്ന് കര്‍ഷകരെ ഒഴിലാക്കും. ഈ പലിശ സഹകരണസ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കും. ഇതിനായി സര്‍ക്കാരിന്റെ സഞ്ചിതനിധിയില്‍ നിന്നും 50 കോടി രൂപ മാറ്റിവെക്കും. കാര്‍ഷീക ഉത്പന്നങ്ങളുടെ വിലഇടിവ് കാരണം കര്‍ഷകര്‍ നേരിടുന്ന കടുത്ത പ്രതിസന്ധി കണക്കിലെടുത്താണ് ഈ നടപടി.












Click it and Unblock the Notifications