മണ്ണാറശാല ആയില്യ ഉത്സവം ഇന്ന്
മണ്ണാറശാല ആയില്യ മഹോത്സവം ഒക്ടോബര്‍ എട്ട് വ്യാഴാഴ്ചയാണ്. കലണ്ടറുകളില്‍ ആയില്യം ഒന്‍പതാം തീയതി വെള്ളിയാഴ്ചയാണെങ്കിലും ജോതിഷമനുസരിച്ച് ആയില്യം കൂടുതല്‍ സമയം ഉള്ളത് വ്യാഴാഴ്ചയായതുകൊ ണ്ടാണ് ഉത്സവം വ്യാഴാഴ്ചനടത്തുന്നത്.
കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ നാഗരാജ ക്ഷേത്രമായ മണ്ണാറശാലയിലെ ആയില്യം മഹോത്സവം എല്ലാ വര്‍ഷവും തുലാം മാസത്തിലെ ആയില്യം നാളിലാണ് നടക്കുന്നത്.
നാഗരാജാവായ അനന്തന്റെ ജന്മനക്ഷത്രമായ ആയില്യംനാളില്‍ നടക്കുന്ന ആഘോഷത്തിലെ പ്രധാന ചടങ്ങ് നാഗരാജന്റെ ബിംബം തലയിലേറ്റിയുള്ള ഘോഷയാത്രയാണ്.












Click it and Unblock the Notifications