ഇന്ത്യാവിഷനുമായി ബന്ധമില്ല: മോഹന്‍ലാല്‍
കോഴിക്കോട്: ഇന്ത്യവിഷന്‍ ചാനലുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് നടന്‍ മോഹന്‍ലാല്‍ വ്യക്തമാക്കി.
ഞാന്‍ ഇതുവരെ സ്വപ്നം കണ്ടിട്ടില്ലാത്ത ഒരു പാട് കാര്യങ്ങള്‍ മാധ്യമങ്ങള്‍ എഴുതിപ്പിടിപ്പിച്ചിട്ടുണ്ട്. ഇപ്പോഴിതാ അവരെന്നെ ഇന്ത്യാവിഷന്‍ ചാനലിന്റ ചെയര്‍മാനാക്കിയിരിക്കുന്നു. എവിടെ നിന്നാണ് ഇത്തരം ആശയങ്ങള്‍ ഉണ്ടാവുന്നതെന്ന് എനിക്കറിയില്ല. ഇന്ത്യാവിഷനുമായോ മറ്റേതെങ്കിലും ചാനലുമായോ എനിക്ക് ബന്ധമൊന്നുമില്ല.- മോഹന്‍ലാല്‍ പറഞ്ഞു.
ഒരു ഗള്‍ഫ് ദിനപത്രത്തിലാണ് ഇതുസംബന്ധിച്ച വാര്‍ത്ത വന്നത്. തനിക്ക് ബിസിനസ് താത്പര്യങ്ങളുണ്ടെന്നും എന്നാല്‍ ഒരു ചാനലിലും താത്പര്യമില്ല.
രാംഗോപാല്‍ വര്‍മ സംവിധാനം ചെയ്യുന്ന ഹിന്ദിചിത്രമായ കമ്പനിയുടെ ചിത്രീകരണത്തിനായി നവംബര്‍ 20ന് നെയ്റോബിയിലേക്ക് പോകുമെന്ന് ലാല്‍ അറിയിച്ചു.
കാവാലം നാരായണപ്പണിക്കര്‍ വിക്രമോര്‍വശീയം എന്ന സംസ്കൃതനാടകം തന്നെ നായകനാക്കി അവതരിപ്പിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെന്ന് ലാല്‍ പറഞ്ഞു. നേരത്തെ കാവാലത്തിന്റെ കര്‍ണപര്‍വം എന്ന നാടകത്തില്‍ ലാല്‍ അഭിനയിച്ചിരുന്നു.












Click it and Unblock the Notifications