Get Updates
Get notified of breaking news, exclusive insights, and must-see stories!

റബര്‍: വാങ്ങല്‍ നികുതി പഴയപടിയാക്കും

തിരുവനന്തപുരം: റബറിന്റെ വാങ്ങല്‍ നികുതിയില്‍ കുറവുവരുത്തിയ നടപടി റദ്ദാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി റവന്യൂമന്ത്രി കെ.എം. മാണി. വാങ്ങല്‍ നികുതി കുറച്ചതുകൊണ്ട് റബര്‍ കര്‍ഷകര്‍ക്ക് പ്രതീക്ഷിച്ച മെച്ചം കിട്ടിയില്ലെന്ന പരാതിയെത്തുടര്‍ന്നാണിത്.

നവമ്പര്‍ എട്ട് വ്യാഴാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. റബര്‍ കര്‍ഷകരെ സഹായിക്കാനാണ് വാങ്ങല്‍ നികുതി കുറച്ചത്. ടയര്‍ഉല്പാദകരും റബര്‍ വ്യാപാരികളുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലായിരുന്നു ഈ നീക്കം. വാങ്ങല്‍ നികുതി കുറച്ചാല്‍ റബര്‍ കര്‍ഷകരില്‍ നിന്നും കൂടിയ വിലയ്ക്ക് റബര്‍ എടുത്തുകൊള്ളാമെന്നായിരുന്നു ടയര്‍ ഉല്പാദകര്‍ പറഞ്ഞത്. പക്ഷെ അവര്‍ പഴയ വിലയ്ക്കുതന്നെയാണ് റബര്‍ വാങ്ങുന്നത്. - മാണി പറഞ്ഞു.

റബറിന്റെ വിലയിടിവ് തടഞ്ഞുനിര്‍ത്താന്‍ വേണ്ടിയായിരുന്നു ഇങ്ങിനെയൊരു നീക്കം നടത്തിയത്. പക്ഷെ വാങ്ങല്‍ നികുതി കുറച്ചതുകൊണ്ട് തങ്ങള്‍ക്ക് അല്പം പോലും മെച്ചമുണ്ടായിട്ടില്ലെന്ന റബര്‍ കര്‍ഷകരുടെ പരാതിയെ തുടര്‍ന്നാണ് വാങ്ങല്‍ നികുതിയില്‍ വരുത്തിയ കുറവ് റദ്ദാക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്. - മന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+