പുകമലിനീകരണം: വാഹനങ്ങളെ നിയന്ത്രിക്കും
തിരുവനന്തപുരം: ഇക്കുറി ശബരിമലയിലേക്കുള്ള വാഹനങ്ങള്‍ പരിസ്ഥിതി മലിനീകരണമുണ്ടാക്കുന്നുണ്ടോ എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. പുക മലിനീകരണം നിയന്ത്രിക്കുന്നതില്‍ പരാജയപ്പെടുന്ന വാഹനങ്ങള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാതെ നടപടിയെടുക്കും.
മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലെത്തുന്ന അയ്യപ്പവാഹനങ്ങള്‍ക്ക് മലിനീകരണ നിയന്ത്രണ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. ചെക്ക് പോസ്റില്‍ ഇക്കാര്യത്തില്‍ കര്‍ശന പരിശോധന നടക്കും. ഈ സര്‍ട്ടിഫിക്കറ്റ് കൈവശമുള്ള വാഹനങ്ങളെ മാത്രമേ കേരളത്തിലേക്ക് കടത്തിവിടൂ.
ശബരിമല സീസണില്‍ കേരളത്തിലേക്കെത്തുന്ന വാഹനങ്ങളുടെ എണ്ണം വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് അവയില്‍ നിന്നുള്ള പരിസ്ഥിതി മലിനീകരണ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധവയ്ക്കുന്നത്.












Click it and Unblock the Notifications