കള്ള്സംഘങ്ങള്‍ പിരിച്ചുവിടാന്‍ ശുപാര്‍ശ
കൊല്ലം: കള്ള് ഷാപ്പ് സഹകരണ സംഘങ്ങള്‍ പിരിച്ചുവിടാന്‍ കെപിസിസി ഉപസമിതി ശുപാര്‍ശ ചെയ്തു. പകരം ഷാപ്പുകള്‍ ചാരിറ്റബിള്‍ സൊസൈറ്റീസ് ആക്ട് അനുസരിച്ച് രജിസ്റര്‍ ചെയ്ത ഏജന്‍സിക്ക് കൈമാറാനും സമിതി നിര്‍ദേശിച്ചു.
യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം സംബന്ധിച്ച് നിര്‍ദേശങ്ങള്‍ മുന്നോട്ടുവെക്കാനായി രൂപീകരിച്ചതാണ് ആര്യാടന്‍ മുഹമ്മദ് ചെയര്‍മാനായുള്ള ആറംഗ കെപിസിസി ഉപസമിതി. കള്ള് ചെത്തുകാരും തൊഴിലാളി സംഘടനാ പ്രതിനിധികളുമടങ്ങിയ ഏജന്‍സികള്‍(ഇവ ചാരിറ്റബിള്‍ സൊസൈറ്റീസ് ആക്ട് അനുസരിച്ച് രജിസ്റര്‍ ചെയ്തവയായിരിക്കണം) മേഖലാടിസ്ഥാനത്തില്‍ രൂപീകരിക്കണമെന്നാണ് ഉപസമിതി നിര്‍ദേശം.
കള്ള് ഷാപ്പുകള്‍ ലേലം ചെയ്ത് അബ്കാരി കോണ്‍ട്രാക്ടര്‍മാര്‍ക്ക് കൈമാറുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആര്യാടന്‍ മുഹമ്മദ് ചൂണ്ടിക്കാട്ടി. മദ്യമാഫിയയെ ശക്തിപ്പെടുത്തുന്നതിനാണ് ഇത് വഴിവെക്കുക. ചാരായ നിരോധനം അട്ടിമറിക്കപ്പെടാനും മദ്യദുരന്തങ്ങള്‍ ഉണ്ടാവാനും ഇത് കാരണമാകും.












Click it and Unblock the Notifications