Get Updates
Get notified of breaking news, exclusive insights, and must-see stories!

കോഴിക്കോട് റൂറല്‍ എസ്പിയെ സ്ഥലം മാറ്റി

തിരുവനന്തപുരം: കൊയിലാണ്ടിയില്‍ നടന്ന റവന്യു ജില്ലാ കലോത്സവം ഹൈക്കോടതി ഉത്തരവിന്റെ പേരില്‍ തടസപ്പെടുത്തിയ കോഴിക്കോട് റൂറല്‍ എസ്പി സുരേഷ് രാജ് പുരോഹിതിനെ സ്ഥലം മാറ്റി.

തിരുവനന്തപുരത്തെ പൊലീസ് കമ്പ്യൂട്ടര്‍ സെല്ലിലാണ് സുരേഷ് രാജിനെ നിയമിച്ചിരിക്കുന്നത്. മറ്റ് മൂന്ന് എസ്പിമാരെയും സ്ഥലം മാറ്റിയിട്ടുണ്ട്.

കോഴിക്കോട് വിജിലന്‍സ് എസ്പി വിജിലന്‍സ് എസ്പി എ. ബാലകൃഷ്ണന്‍ നായരെയാണ് പുതിയ റൂറല്‍ എസ്പിയായി നിയമിച്ചിരിക്കുന്നത്. മലപ്പുറം എഎസ്പി കമാന്റന്റ് കെ. രാധാകൃഷ്ണന്‍നായരെ പത്തനംതിട്ട എസ്പിയായി നിയമിച്ചു. പത്തനംതിട്ട എസ്പി അനന്തകൃഷ്ണനെ എറണാകുളം ക്രൈബ്രാഞ്ചിലേക്ക് മാറ്റി.

നവംബര്‍ എട്ട് ബുധനാഴ്ച നടന്ന മന്ത്രിസഭായോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി എ. കെ. ആന്റണി സ്ഥലംമാറ്റത്തെ കുറിച്ച് യാതൊരു സൂചനയും നല്‍കിയില്ല. വാര്‍ത്താ സമ്മേളനം കഴിഞ്ഞ് കുറച്ചുസമയത്തിനു ശേഷം സ്ഥലംമാറ്റഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+