കള്ള്സംഘങ്ങള് പിരിച്ചുവിട്ടാല്‍ എതിര്‍ക്കും: വിഎസ്
തിരുവനന്തപുരം: കള്ള് സഹകരണസംഘങ്ങള്‍ പിരിച്ചുവിടാനുള്ള നീക്കം ശക്തമായ എതിര്‍പ്പുകള്‍ ക്ഷണിച്ചുവരുത്തുമെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാന്ദന്. നവമ്പര്‍ എട്ട് വ്യാഴാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു വിഎസ്.
കള്ള് സഹകരണസംഘങ്ങള്‍ പിരിച്ചുവിടാന്‍ ഇത് സംബന്ധിച്ച് പഠനം നടത്തിയ കെപിസിസി ഉപസമിതി നിര്‍ദേശിച്ചതിന്റെ പശ്ചാത്തലത്തിലാണ് വിഎസിന്റെ ഈ പ്രതികരണം. എല്ലാ വിഭാഗങ്ങളുടെയും പ്രശംസ പിടിച്ചുപറ്റിയ ഇടതുമുന്നണിസര്‍ക്കാരിന്റെ നയത്തിന്റെ ഭാഗമായാണ് കള്ള്സഹകരണസംഘങ്ങള് രൂപീകരിച്ചത്.
താങ്ങാനാവാത്ത കിസ്തും പ്രവര്‍ത്തനമൂലധനത്തിന്റെ അഭാവവും അപ്പക്സ് സൊസൈറ്റി രൂപീകരിക്കാത്തതും കള്ള് സഹകരണസംഘങ്ങളെ പ്രതിസന്ധിയില്‍ ആക്കിയിരിക്കുകയാണ്. അതു പോലെ മദ്യരാജാക്കന്മാരെ അകറ്റിനിര്‍ത്താനാണ് ഇടതുമുന്നണി സര്‍ക്കാര്‍ വിദേശമദ്യഷാപ്പുകളുടെ ചുമതല ബിവറേജസ് കോര്‍പ്പറേഷനെയും കണ്‍സ്യൂമര്‍ ഫെഡറേഷനെയും ഏല്പിച്ചത്. ഇതു മൂലം വിദേശമദ്യത്തിന്റെ വില്പന 60 ശതമാനം വര്‍ധിച്ചു. എന്നാല്‍ ഇപ്പോള്‍ ബിവറേജസ് കോര്പ്പറേഷന് നഷ്ടത്തിലാണെന്നു വരുത്തി സ്വകാര്യമേഖലയ്ക്ക് കൈമാറാനുള്ള പശ്ചാത്തലം സൃഷ്ടിക്കുകയാണ് സര്‍ക്കാര്‍.- വിഎസ് പറഞ്ഞു.
ആന്റണിയുടെ ദുരഭിമാനമാണ് പൊലീസ് അതിക്രമങ്ങള്‍ക്കും നിയമസഭാസ്തംഭനത്തിനും കാരണം. സഭ തടസ്സപ്പെടുത്തിയവരെ തുറങ്കിലടക്കണമെന്ന സ്പീക്കറുടെ അഭിപ്രായം അദ്ദേഹത്തിന്റെ ഏകാധിപത്യത്തെയാണ് കാണിക്കുന്നത്. കോഴിക്കോട് റൂറല്‍ എസ് പിയെ സ്ഥലംമാറ്റിയത് സ്വാഭാവികമായ നടപടിയാണ്. കാക്ക വന്നു പനമ്പഴവും വീണു എന്നതുപോലെയാണത്. സ്വന്തം ഗ്രൂപ്പിലുള്ളവര്‍ തന്നെ ആക്ഷേപിച്ചാല്‍ ആന്റണി എന്തു ചെയ്യും.- അച്യുതാന്ദന് പറഞ്ഞു.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications