കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കള്ള്സംഘങ്ങള്‍ പിരിച്ചുവിട്ടാല്‍ എതിര്‍ക്കും: വിഎസ്

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കള്ള് സഹകരണസംഘങ്ങള്‍ പിരിച്ചുവിടാനുള്ള നീക്കം ശക്തമായ എതിര്‍പ്പുകള്‍ ക്ഷണിച്ചുവരുത്തുമെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാന്ദന്‍. നവമ്പര്‍ എട്ട് വ്യാഴാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു വിഎസ്.

കള്ള് സഹകരണസംഘങ്ങള്‍ പിരിച്ചുവിടാന്‍ ഇത് സംബന്ധിച്ച് പഠനം നടത്തിയ കെപിസിസി ഉപസമിതി നിര്‍ദേശിച്ചതിന്റെ പശ്ചാത്തലത്തിലാണ് വിഎസിന്റെ ഈ പ്രതികരണം. എല്ലാ വിഭാഗങ്ങളുടെയും പ്രശംസ പിടിച്ചുപറ്റിയ ഇടതുമുന്നണിസര്‍ക്കാരിന്റെ നയത്തിന്റെ ഭാഗമായാണ് കള്ള്സഹകരണസംഘങ്ങള്‍ രൂപീകരിച്ചത്.

താങ്ങാനാവാത്ത കിസ്തും പ്രവര്‍ത്തനമൂലധനത്തിന്റെ അഭാവവും അപ്പക്സ് സൊസൈറ്റി രൂപീകരിക്കാത്തതും കള്ള് സഹകരണസംഘങ്ങളെ പ്രതിസന്ധിയില്‍ ആക്കിയിരിക്കുകയാണ്. അതു പോലെ മദ്യരാജാക്കന്മാരെ അകറ്റിനിര്‍ത്താനാണ് ഇടതുമുന്നണി സര്‍ക്കാര്‍ വിദേശമദ്യഷാപ്പുകളുടെ ചുമതല ബിവറേജസ് കോര്‍പ്പറേഷനെയും കണ്‍സ്യൂമര്‍ ഫെഡറേഷനെയും ഏല്പിച്ചത്. ഇതു മൂലം വിദേശമദ്യത്തിന്റെ വില്പന 60 ശതമാനം വര്‍ധിച്ചു. എന്നാല്‍ ഇപ്പോള്‍ ബിവറേജസ് കോര്‍പ്പറേഷന്‍ നഷ്ടത്തിലാണെന്നു വരുത്തി സ്വകാര്യമേഖലയ്ക്ക് കൈമാറാനുള്ള പശ്ചാത്തലം സൃഷ്ടിക്കുകയാണ് സര്‍ക്കാര്‍.- വിഎസ് പറഞ്ഞു.

ആന്റണിയുടെ ദുരഭിമാനമാണ് പൊലീസ് അതിക്രമങ്ങള്‍ക്കും നിയമസഭാസ്തംഭനത്തിനും കാരണം. സഭ തടസ്സപ്പെടുത്തിയവരെ തുറങ്കിലടക്കണമെന്ന സ്പീക്കറുടെ അഭിപ്രായം അദ്ദേഹത്തിന്റെ ഏകാധിപത്യത്തെയാണ് കാണിക്കുന്നത്. കോഴിക്കോട് റൂറല്‍ എസ് പിയെ സ്ഥലംമാറ്റിയത് സ്വാഭാവികമായ നടപടിയാണ്. കാക്ക വന്നു പനമ്പഴവും വീണു എന്നതുപോലെയാണത്. സ്വന്തം ഗ്രൂപ്പിലുള്ളവര്‍ തന്നെ ആക്ഷേപിച്ചാല്‍ ആന്റണി എന്തു ചെയ്യും.- അച്യുതാന്ദന്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X