വാജ്പേയി യുഎസിലെത്തി
വാഷിംഗ്ടണ്‍: ഭീകരവാദത്തിനെതിരായ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തിപകരുന്നതിന്റെ ഭാഗമായി നവമ്പര്‍ എട്ട് ബുധനാഴ്ച പ്രധാനമന്ത്രി വാജ്പേയി അമേരിക്കയിലെത്തി. അദ്ദേഹം നവമ്പര്‍ ഒമ്പത് വെള്ളിയാഴ്ച യുഎസ് പ്രസിഡന്റ് ജോര്‍ജ്ജ് ബുഷുമായി ചര്‍ച്ച നടത്തും.
റഷ്യന്‍ പ്രധാനമന്ത്രി വ്ലാഡിമിര്‍ പുടിനുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷമാണ് വാജ്പേയി യുഎസിലേക്ക് തിരിച്ചത്. 1999ലായിരുന്നു വാജ്പേയിയുടെ അവസാന അമേരിക്കന്‍ സന്ദര്‍ശനം.
ഭീകരവാദത്തിനെതിരായ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ചചെയ്യുന്നതോടൊപ്പം അമേരിക്കയുമായുള്ള ബന്ധം മെച്ചപ്പെടുത്താനും വാജ്പേയിയുടെ യുഎസ് സന്ദര്‍ശനം സഹായിക്കുമെന്ന് കരുതുന്നു. വെള്ളിയാഴ്ച വാജ്പേയിയും ബുഷുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സംയുക്ത വാര്‍ത്താസമ്മേളനവും ഉണ്ടാകും.












Click it and Unblock the Notifications