വിമാനത്താവളങ്ങളില്‍ ജാഗ്രത
ചെന്നൈ : രാജ്യത്തെ വിമാനത്താവളങ്ങളില്‍ അതീവ ജാഗ്രത. തീവ്രവാദി ആക്രമണമുണ്ടായേക്കുമെന്ന സൂചനയെത്തുടര്‍ന്നാണിത്.
തീവ്രവാദികള്‍ വിമാനം റാഞ്ചി ആക്രമണം നടത്തുമെന്ന ഭീഷണിയുള്ളതിനാല്‍ അതീവ ജാഗ്രത പുലര്‍ത്താന്‍ നവമ്പര്‍ ഒമ്പത് വെള്ളിയാഴ്ച സിവില്‍ ഏവിയേഷന്‍ വകുപ്പ് രാജ്യത്തെ എല്ലാ വിമാനത്താവളങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കി.
സെപ്തംബര്‍ 11ന് അമേരിക്കയിലുണ്ടായതിനു സമാനമായ ആക്രമണം ഇന്ത്യയ്ക്കെതിരെയും ഉണ്ടാകുമെന്ന് ഇന്റലിജന്‍സിനു സൂചന ലഭിച്ചിട്ടുണ്ട്. ഇതേത്തുടര്‍ന്ന് വിമാനത്താവളങ്ങളിലെ സുരക്ഷാക്രമീകരണം ശക്തിപ്പെടുത്തി.












Click it and Unblock the Notifications