ഹര്‍ഷദ് മേത്ത അറസ്റില്‍
ദില്ലി: ഓഹരി ദല്ലാള്‍ ഹര്‍ഷദ് മേത്തയെയും സഹോദരന്മാരായ അശ്വിന്‍, സുധീര്‍ എന്നിവരെയും സിബിഐ അറസ്റ് ചെയ്തു. നവംബര്‍ ഒമ്പത് വെള്ളിയാഴ്ച മുംബൈയിലെ മാരുതി അപാര്‍ട്സ്മെന്റിലെ മേത്തയുടെ വീട്ടില്‍ നിന്നാണ് മൂന്നു പേരെയും അറസ്റ് ചെയ്തത്.
ഹര്‍ഷദ് മേത്തയുടെ എല്ലാ ഓഹരികളും സ്വത്തുക്കളും കോടതി നിയോഗിക്കുന്ന കൈവശക്കാരനെ ഏല്പിക്കണമെന്ന് 1992ല്‍ സിബിഐ കോടതി ആവശ്യപ്പെട്ടിരുന്നു. കോടതിയുടെ ഉത്തരവ് ഇതേ വരെ പാലിക്കാത്തതിനെ തുടര്‍ന്നാണ് മേത്ത അറസ്റിലായത്.
വെള്ളിയാഴ്ച ചില ഓഹരികള്‍ മേത്തയുടെ വീട്ടില്‍ നിന്നും പൊലീസ് കണ്ടെടുത്തു. വെളളിയാഴ്ച മൂന്ന് പേരെയും സിബിഐ കോടതിയില്‍ ഹാജരാക്കും.
മേത്തയുടെ വീട് റെയ്ഡ് ചെയ്യാന്‍ കൂടുതല്‍ ആള്‍ബലം വേണമെന്ന് വ്യാഴാഴ്ച സിബിഐ ആവശ്യപ്പെട്ടിരുന്നു.












Click it and Unblock the Notifications