കെ. അച്യുതന്‍ പീഡിപ്പിച്ചു: റാണി വിജയന്‍
പാലക്കാട്: ചിറ്റൂര്‍ എംഎല്‍എ കെ. അച്യുതന്‍ തന്നെ പീഡിപ്പിക്കുകയാണെന്ന് റാണി വിജയന്‍ നവംബര്‍ എട്ട് വ്യാഴാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നേരത്തെ റാണി ഇതു സംബന്ധിച്ച് വനിതാ കമ്മിഷനില്‍ പരാതി നല്‍കിയിരുന്നു.
അതേ സമയം തനിക്കെതിരെ നടക്കുന്ന ഗൂഢാലോചനയുടെ ഭാഗമാണ് റാണിയുടെ ആരോപണമെന്ന് തുടര്‍ന്ന് വാര്‍ത്താ സമ്മേളനം നടത്തിയ കെ. അച്യുതന്‍ പറഞ്ഞു.
പീഡനം സഹിക്കവയ്യാതെയാണ് താന്‍ വനിതാകമ്മിഷനില്‍ പരാതി നല്‍കിയത്. ഡിഐജി ബാബുരാജ് നടത്തുന്ന അന്വേഷണം നീതിപൂര്‍വമല്ലെന്ന് റാണി പറഞ്ഞു.
തനിക്കും ഭര്‍ത്താവിനും അമേരിക്കയില്‍ പോവാനായി ജനനസര്‍ട്ടിഫിക്കറ്റും വിവാഹ സര്‍ട്ടിഫിക്കറ്റും മുനിസിപ്പാലിറ്റിയില്‍ നിന്നും കിട്ടാന്‍ വേണ്ടിയാണ് താന്‍ ആദ്യമായി എംഎല്‍എയെ സമീപിച്ചത്. എംഎല്‍എ സര്‍ട്ടിഫിക്കറ്റുകള്‍ ശരിയാക്കിത്തരുകയും ചെയ്തു.
പിന്നീട് കുശലാന്വേഷണത്തിന്റെ പേരില്‍ തന്നെ ഫോണില്‍ വിളിച്ച് മോശമായി അച്യുതന്‍ സംസാരിച്ചു. താന്‍ വഴങ്ങുന്നില്ലെന്ന് കണ്ടപ്പോള്‍ തന്നെ പലതരത്തില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചു. പീഡനം സഹിക്കവയ്യാതെ താന്‍ മാറി താമസിക്കുക പോലും ചെയ്തു. പിന്നെയും പീഡനം തുടര്‍ന്നപ്പോഴാണ് പരാതി നല്‍കിയത്. റാണി പറഞ്ഞു. റാണിയോടൊപ്പം വാര്‍ത്താ സമ്മേളനത്തില്‍ പ്രൊഫ. മീനാക്ഷി തമ്പാനുമുണ്ടായിരുന്നു.
അതേ സമയം ഈ ആരോപണത്തിനു പിന്നില്‍ രാഷ്ട്രീയഗൂഢാലോചനയാണെന്ന് റാണിയുടെ വാര്‍ത്താ സമ്മേളനത്തിനു ശേഷം വാര്‍ത്താ സമ്മേളനം നടത്തിയ അച്യുതന്‍ പറഞ്ഞു. റാണിയുമായി ഫോണില്‍ സംസാരിച്ചത് റെക്കോഡ് ചെയ്ത ഓഡിയോ കാസറ്റ് അച്യുതന്‍ ഹാജരാക്കി. കൊല്ലങ്കോട് ബ്ലോക്ക് പ്രസിഡന്റ് സുരേന്ദ്രന്‍ തന്നെ ഭീഷണിപ്പെടുത്തി ആരോപണം ഉന്നയിപ്പിക്കുകയാണെന്ന് റാണി തന്നോട് പറഞ്ഞതായി അച്യുതന്‍ വ്യക്തമാക്കി.
ആരോപണത്തിന്റെ പേരില്‍ താന്‍ രാജിവെക്കില്ലെന്നും സത്യം പുറത്തുകൊണ്ടുവരുമെന്നും അച്യുതന്‍ പറഞ്ഞു.












Click it and Unblock the Notifications