കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്ത്രി കുട്ടപ്പന്റെ ക്ഷേത്രപ്രവേശനം തടയും

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: നവംബര്‍ 12ന് സംസ്ഥാന പട്ടികജാതി-പട്ടികവര്‍ഗ ക്ഷേമമന്ത്രി എം. എ. കുട്ടപ്പന്റ നേതൃത്വത്തില്‍ നടത്തുന്ന സ്മൃതി യാത്ര കേരള ദളിത് ഫെഡറേഷന്‍ തടയും.

ക്ഷേത്രപ്രവേശന വിളംബരത്തിന്റെ ശതവാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ പ്രവേശിക്കാനെത്തുന്ന മന്ത്രി കുട്ടപ്പനെ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതില്‍ നിന്ന് തടയുമെന്ന് ഫെഡറോഷന്‍ പ്രസിഡന്റ് കെ. പത്മനാഭന്‍ അറിയിച്ചു.

ക്ഷേത്രപ്രവേശ വിളംബരം ദളിതര്‍ക്ക് ഒന്നും നേടികൊടുത്തിട്ടില്ലെന്ന് പത്മനാഭന്‍ പറഞ്ഞു. വടക്കേ മലബാറിലെ ചില ക്ഷേത്രങ്ങളില്‍ പിന്നോക്ക ജാതിയില്‍ പെട്ടവര്‍ക്ക് ഇപ്പോഴും പ്രവേശനമില്ല.

അതേ സമയം ദില്ലയില്‍ നടന്നതുപോലുള്ള ദളിതരുടെ മതപരിവര്‍ത്തനത്തില്‍ ഫെഡറേഷന് താത്പര്യമില്ലെന്ന് പത്മനാഭന്‍ പറഞ്ഞു. മതപരിവര്‍ത്തനം ദളിതര്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരമല്ല. മറ്റ് മതങ്ങളിലേക്ക് പരിവര്‍ത്തനം നടത്തിയാല്‍ തന്നെ അവര്‍ പ്രത്യേകവിഭാഗമായാണ് ആ മതങ്ങളിലും പരിഗണിക്കപ്പെടുന്നത്.

അഖിലേന്ത്യാ പട്ടികജാതി പട്ടികവര്‍ഗ സംയുക്ത കൗണ്‍സിലിന്റെ കേരള ഘടകം അടുത്ത വര്‍ഷം ജനുവരിയിലോ ഏപ്രിലിലോ തിരുവനന്തപുരത്ത് മതപരിവര്‍ത്തന റാലി നടത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X