മാതംഗിവര്‍മ വധം: സിബിഐ അന്വേഷിക്കണം
ദില്ലി: കിളിമാനൂര്‍ രാജകുടുംബത്തിലെ മാതംഗി വര്‍മ രാജകുമാരി ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ടതിനെ കുറിച്ച് സിബിഐയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവശ്യമുയര്‍ന്നു. കേരള സ്കൂള്‍ മാനേജേഴ്സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ആര്‍. എം. പരമേശ്വരന്‍ ഇതു സംബന്ധിച്ച് ആഭ്യന്തരമന്ത്രി എല്‍. കെ. അദ്വാനിക്ക് നിവേദനം നല്‍കി.
പണത്തിനും സ്വത്തിനും വേണ്ടി രാജകുടുംബത്തില്‍ പെട്ട പത്തൊമ്പതുകാരിയായ ഒരു സ്കൂള്‍ മാനേജര്‍ കൊല്ലപ്പെടുന്ന സംഭവം സംസ്ഥാനത്ത് ആദ്യമായാണെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.
കൊലപാതകത്തെ കുറിച്ച് കേരള പൊലീസും തമിഴ്നാട് പൊലീസും നടത്തുന്ന അന്വേഷണം പര്യാപ്തമല്ല. സിബിഐ അന്വേഷണത്തിന് മാത്രമേ കൊലക്ക് പിന്നിലാരെന്ന് കണ്ടെത്താനാവൂ എന്ന് നിവേദനത്തില്‍ പറഞ്ഞു.
ഒക്ടോബര്‍ 18ന് മാതംഗിവര്‍മ ചെന്നൈ കടപ്പുറത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. ഗോദവര്‍മയുടെ ഒരേയൊരു മകളായ മാതംഗിയാണ് സ്വത്തിന്റെ ഏക അവകാശി.












Click it and Unblock the Notifications