മുരളീധരനെതിരെ രാമചന്ദ്രന്‍ മാസ്റര്‍
തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് സ്ഥാനത്തിന്റെ പ്രാധാന്യം മനസിലാക്കി കെ. മുരളീധരന്‍ പ്രവര്‍ത്തിക്കണമെന്ന് കെ. രാമചന്ദ്രന്‍ മാസ്റര്‍ എംഎല്‍എ പറഞ്ഞു.
നിഷ്പക്ഷനാണെന്ന് നടിക്കുന്ന മുരളീധരന്റെ വീട്ടില്‍ തന്നെയാണ് ഗ്രൂപ്പ് യോഗങ്ങള്‍ നടക്കുന്നത്. ഗ്രൂപ്പുയോഗം വിളിച്ചുചേര്‍ത്ത് യോഗതീരുമാനങ്ങള്‍ പത്രങ്ങള്‍ക്ക് നല്‍കുകയാണ് മുരളീധരന്‍ ചെയ്യുന്നത്. പാര്‍ട്ടിക്കുള്ളില്‍ മറ്റൊരു പാര്‍ട്ടിയെ പോലെ മുരളി പ്രവര്‍ത്തിക്കുന്നത് ശരിയല്ലെന്ന് രാമചന്ദ്രന്‍ മാസ്റര്‍ നവംബര്‍ എട്ട് വ്യാഴാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഗ്രൂപ്പുയോഗങ്ങളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് എംഎല്‍എമാരെയും കെപിസിസി ഭാരവാഹികളെയും മുരളീധരന്‍ വിലക്കണം.
മുഖ്യമന്ത്രിക്കെതിരെ ഒരു ഹിഡന്‍ അജണ്ടയുടെ അടിസ്ഥാനത്തില്‍ ചിലര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് രാമചന്ദ്രന്‍ മാസ്റര്‍ ആരോപിച്ചു.












Click it and Unblock the Notifications