കേളപ്പനെ വധിക്കാന്‍ ശ്രമിച്ചിട്ടില്ല: വിഎസ്
തൃശൂര്‍: കെ. കേളപ്പനെ വധിക്കാന്‍ കമ്മ്യൂണിസ്റുകാര്‍ പദ്ധതിയിട്ടിരുന്നില്ലെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു. നവമ്പര്‍ ഒമ്പത് വെള്ളിയാഴ്ച തൃശൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കമ്മ്യൂണിസ്റുകാര്‍ കേളപ്പനെ വധിക്കാന്‍ ശ്രമിച്ചിരുന്നതായി നേരത്തെ മുന്‍ മുഖ്യമന്ത്രി ഇ.കെ. നായനാര്‍ അഭിപ്രായപ്പെട്ടിരുന്നു.
കമ്മ്യൂണിസ്റുകാര്‍ അങ്ങിനെ ഒരു പദ്ധതിയിട്ടിരുന്നില്ല. അങ്ങിനെ പദ്ധതിയിട്ടിരുന്നെങ്കില്‍ കെ.കേളപ്പനെ വധിക്കാന്‍ തക്ക ശേഷിയുള്ളവരായിരുന്നു മലബാറിലെ അന്നത്തെ കമ്മ്യൂണിസ്റുകാര്‍.- അച്യുതാന്ദന്‍ പറഞ്ഞു.
പൊലീസ് അതിക്രമത്തിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഒഴിയണമെന്ന് ഞങ്ങള്‍ പറയില്ല. കോണ്‍ഗ്രസ് എംഎല്‍എ കെ. അച്യുതനെതിരെ റാണി ജോര്‍ജ്ജ് നടത്തിയ ആരോപണം അന്വേഷിച്ചുവരികയാണ്. കര്‍ഷകരുടെ കടത്തിന് ഏര്‍പ്പെടുത്തിയിരിക്കുന്ന മൊറൊട്ടോറിയം അഞ്ചു വര്‍ഷമായി വര്‍ധിപ്പിക്കണം- വിഎസ് പറഞ്ഞു.












Click it and Unblock the Notifications