റംസാന്‍ കാലത്തും ആക്രമണം തുടരും
ലണ്ടന്‍ : റംസാന്‍ മാസത്തിലും ആക്രമണം തുടരുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയര്‍ പറഞ്ഞു. ലാദനെ ജീവനോടെയോ അല്ലാതെയോ പിടികൂടുന്നതുവരെ പോരാട്ടം തുടരും.
നവമ്പര്‍ ഒമ്പത് വെള്ളിയാഴ്ച പാകിസ്ഥാന്‍ പ്രസിഡന്റ് പര്‍വേസ് മുഷ്റഫിനൊപ്പം ഡൗണിംഗ് സ്ട്രീറ്റില്‍ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലീംങ്ങളുടെ വികാരം തങ്ങള്‍ മാനിക്കുന്നുവെന്നും എന്നാല്‍ പരിശുദ്ധ റംസാന്‍കാലത്ത് താലിബാനും ആക്രമണം തുടരുമെന്നതിനാല്‍ ബോംബാക്രമണം നിര്‍ത്തിവയ്ക്കാന്‍ നിര്‍വാഹമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍ ആക്രമണം പരിമിതവും ഫലപ്രദവും ആയിരിക്കണമെന്നും നൊയമ്പിനു മുമ്പ് അതു പൂര്‍ത്തിയാക്കണമെന്നും പാക്. പ്രസിഡന്റ് അഭിപ്രായപ്പെട്ടു.നവമ്പര്‍ 17 നാണ് റമദാന്‍ ആരഭിക്കുന്നത്.












Click it and Unblock the Notifications