പാകിസ്ഥാനില്‍ വെടിവയ്പ്: 3 മരണം
ഇസ്ലാമബാദ്: പാകിസ്ഥാനില്‍ നടന്ന യുഎസ് വിരുദ്ധ പ്രകടനം അക്രമാസക്തമായതിനെ തുടര്‍ന്ന് നടന്ന പൊലീസ് വെടിവയ്പില്‍ മൂന്നുപേര്‍ മരിച്ചു. നവമ്പര്‍ ഒമ്പത് വെള്ളിയാഴ്ച ഒരു ഇസ്ലാമിക സംഘടന നടത്തിയ പ്രകടനമാണ് അക്രമാസക്തമായത്.
അക്രമത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഇസ്ലാമിക മൗലികവാദ സംഘടനയായ ജാമിയത്ത് ഉലമ-ഇ-ഇസ്ലാം പാര്‍ട്ടിയുടെ പ്രകടനത്തില്‍ 5000 ഓളം പേര്‍ പങ്കെടുത്തു. ചിലരുടെ കയ്യില്‍ തോക്കുമുണ്ടായിരുന്നു.
പ്രകടനക്കാര്‍ ജയിലില്‍ നിന്നുള്ള ഒരു വാന്‍ തടഞ്ഞ് തീവച്ചതോടെയാണ് പ്രശ്നം തുടങ്ങിയത്. പിന്നീട് പ്രകടനക്കാര്‍ തീവണ്ടിതടയാനും ഹൈവേ സ്തംഭിപ്പിക്കാനും ശ്രമിച്ചു. ഇതിനെ തുടര്‍ന്നാണ് അക്രമം തടയാന്‍ പൊലീസ് വെടിവച്ചത്. വെടിവെപ്പില്‍ മൂന്നു പ്രകടനക്കാര്‍ സംഭവസ്ഥലത്തുവച്ചുതന്നെ കൊല്ലപ്പെട്ടു.












Click it and Unblock the Notifications