Get Updates
Get notified of breaking news, exclusive insights, and must-see stories!

തീവ്രവാദികള്‍ ആയുധം താഴെവെയ്ക്കണം

വാഷിംഗ്ടണ്‍: ജമ്മുകശ്മീരിലെ തീവ്രവാദികളോട് ആയുധം താഴെവച്ച് തിരഞ്ഞെടുപ്പില്‍ പങ്കാളികളാകാന്‍ പ്രധാനമന്ത്രി വാജ്പേയി. അമേരിക്കയില്‍ പര്യടനം നടത്തുന്ന അദ്ദേഹം നവമ്പര്‍ ഒമ്പത് വെള്ളിയാഴ്ച വാഷിംഗ്ടണ്‍ പോസ്റിന് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു.

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന കശ്മീരിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പങ്കാളികളാകാന്‍ തീവ്രവാദികള്‍ തയ്യാറാകണം. പാകിസ്ഥാനില്‍ പട്ടാളഅട്ടിമറിയിലൂടെ പര്‍വേസ് മുഷാറഫ് അധികാരത്തിലെത്തിയതോടെ കശ്മീരിലെ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായിരിക്കുകയാണ്. - അദ്ദേഹം പറഞ്ഞു.

വെള്ളിയാഴ്ച വാജ്പേയി അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ്ജ് ബുഷുമായി കൂടിക്കാഴ്ച നടത്തും. ഭീകരവാദത്തിനെതിരെ അമേരിക്ക നടത്തുന്ന പോരാട്ടത്തെക്കുറിച്ച് വിശദമായി ഇരുനേതാക്കളും ചര്‍ച്ചചെയ്യും. മുംബൈ സ്ഫോടനപരമ്പരകളില്‍ പ്രതികളായ, ഇപ്പോള്‍ ദുബായില്‍ ഒളിവില്‍ കഴിയുന്ന ദാവൂദിനെയും അബുസലിമിനെയും ഇന്ത്യയ്ക്ക് വിട്ടുകിട്ടുന്ന കാര്യവും ബുഷിന്റെ ശ്രദ്ധയില്‍ പെടുത്തും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+