തമിഴ്നാട്ടില്‍ ബസ് സമരം
ചെന്നൈ: തമിഴ്നാട്ടില്‍ സര്‍ക്കാര്‍ ബസ് ജീവനക്കാര്‍ മിന്നല്‍ പണിമുടക്ക് നടത്തി. നവംബര്‍ ഒമ്പത് വെള്ളിയാഴ്ച രാത്രി മുതലാണ് മുന്നറിയിപ്പില്ലാതെ പണിമുടക്ക് തുടങ്ങിയത്.
ബസ് സമരം യാത്രക്കാരെ ഏറെ ബുദ്ധിമുട്ടിലാക്കി. വളരെ കുറച്ച് ബസുകള്‍ മാത്രമേ സര്‍വീസ് നടത്തിയുള്ളൂ.
ജീവനക്കാരുടെ ബോണസ് വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് പണിമുടക്ക് തുടങ്ങിയത്. വെള്ളിയാഴ്ച രാത്രി തൊഴിലാളി സംഘടനാ പ്രതിനിധികള്‍ സര്‍ക്കാരുമായി മൂന്ന് വട്ടം ചര്‍ച്ച നടത്തിയെങ്കിലും ഒത്തുതീര്‍പ്പുണ്ടായില്ല. തുടര്‍ന്ന് പെട്ടെന്നാണ് പണിമുടക്ക് തുടങ്ങിയത്.












Click it and Unblock the Notifications