പത്രാധിപര്‍ സ്ട്രെച്ചറില്‍ കോടതിയിലെത്തി
കൊച്ചി : കോടതിയില്‍ സ്ട്രെച്ചറില്‍ ഹാജരായ പത്രാധിപര്‍ നാടകീയത സൃഷ്ടിച്ചു. കോടതിയലക്ഷ്യക്കേസില്‍ മാതൃഭൂമി പത്രാധിപര്‍ കെ. ഗോപാലകൃഷ്ണനാണ് സ്ട്രെച്ചറില്‍ കോടതിലെത്തി വാര്‍ത്ത സൃഷ്ടിച്ചത്.
പത്രത്തിന്റെ മാനേജിംഗ് എഡിറ്റര്‍ പി. വി. ചന്ദ്രന്‍, കൊല്ലം ലേഖകന്‍ വെച്ചൂച്ചിറ മധു എന്നിവരും കക്ഷികളായി കോടതിയിലെത്തിയിരുന്നു.ഇനി ഒരുത്തരവുണ്ടാകുന്നതു വരെ നേരിട്ട് ഹാജരാകുന്നതില്‍നിന്ന് ഇവരെ ഒഴിവാക്കിക്കൊണ്ട് ഡിവിഷന്‍ ബഞ്ച് ഉത്തരവിട്ടു.
ഒരപകടത്തില്‍ പരിക്കേറ്റ് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന ഗോപാലകൃഷണനെ കോടതിമുറിയിലേക്ക് സ്ട്രെച്ചറില്‍ കൊണ്ടുവരികയായിരുന്നു. ഇങ്ങനെ വരേണ്ടിയിരുന്നില്ലല്ലോ, എന്താ നാടകം കളിക്കുകയാണോ എന്ന് ജസ്ററിസ് മോഹന്‍ കുമാര്‍ ഗോപാലകൃഷ്ണന്റെ അഭിഭാഷകനോടു ചോദിച്ചു. തന്റെ നിര്‍ദ്ദേശപ്രകാരമല്ല കക്ഷി സ്വമേധയാ ഇങ്ങനെ ചെയ്യുകയായിരുന്നെന്ന് അഡ്വ. ടി. വി. പ്രഭാകരന്‍ മറുപടി നല്‍കി.
കല്ലുവാതുക്കല്‍ വിഷമദ്യദുരന്തത്തെടര്‍ന്ന് മാതൃഭൂമി പ്രസിദ്ധീകരിച്ച വാര്‍ത്ത കോടതിയലക്ഷ്യമാണെന്നു പരാതിപ്പെട്ട് പറവൂര്‍ ബാറിലെ അഭിഭാഷകരായ പി. കെ ശിവപ്രസാദ്, ടി. എസ്. ലാല്‍ എന്നിവര്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് ഗോപാലകൃഷ്ണന്‍ കോടതിലെത്തിയത്.












Click it and Unblock the Notifications