ഗണേശനും ഭാര്യയും വിവാഹമോചനം ഒഴിവാക്കി
തിരുവനന്തപുരം : ഗതാഗതവകുപ്പു മന്ത്രി കെ. ബി. ഗണേഷ് കുമാറും ഭാര്യ യാമിനി തങ്കച്ചിയും ഒരുമിച്ചു ജീവിക്കാന്‍ തീരുമാനിച്ചു. കുടുംബക്കോടതിയില്‍ നല്‍കിയ വിവാഹമോചനക്കേസുകള്‍ പിന്‍വലിച്ച് വൃശ്ഛികം ഒന്നാം തീയതി(നവമ്പര്‍ 16 വെള്ളിയാഴ്ച) മുതല്‍ ഇരു വരും ഒരുമിച്ചു താമസമാകും.
മകന്റെ സാമീപ്യവും നിരന്തരമായി നടന്നുവരുന്ന കൗണ്‍സിലിംഗുമാണ് ഏഴുമാസത്തെ ഇടവേളയ്ക്കു ശേഷം ഗണേശനെയും യാമിനിയെയും പുന:സമാഗമത്തിനു പ്രേരിപ്പിച്ചത്.
കുടുംബകോടതി ജഡ്ജി എം. രാജേന്ദ്രന്‍ നായരുടെ കൗണ്‍സിലിംഗിന്‍െറ ഫലമായാണ് ഇവര്‍ വീണ്ടും ഒന്നിക്കാന്‍ തീരുമാനിച്ചത്. കുട്ടിയുടെ രക്ഷാകര്‍തൃത്വം ആവശ്യപ്പെട്ട് ഇരുവരും പ്രത്യേകം നല്‍കിയ കേസുകള്‍ പിന്‍വലിക്കാനും ധാരണയായി. ഇനിമുതല്‍ പരസ്പരം ആരോപണങ്ങളുമുന്നയിക്കില്ല.
മാര്‍ച്ച് 28ന് യാമിനിയാണ് ആദ്യം വിവാഹമോചനഹര്‍ജി നല്‍കിയത്. തുടര്‍നന്ന് ഗണേഷ് കുമാറും കക്ഷിചേരുകയും ഇരുവരും സ്വമേധയാ വിവാഹമോചനത്തിന് അപേക്ഷ നല്‍കുകയും ചെയ്തു. അതു പരിഗണിച്ച കോതി ഇരുവരെയും കൗണ്‍സിലിംഗിനു വിധേയമാക്കാന്‍ നിര്‍ദ്ദേശം നല്‍കി. ഇന്നലെ ജഡ്ജിയുടെ ചേംബറില്‍ നടന്ന ചര്‍ച്ചയിലാണ് ഏഴുമാസം നീണ്ടുനിന്ന കേസിന് ഒത്തുതീര്‍പ്പായത്.












Click it and Unblock the Notifications