ഉരുള്‍പൊട്ടല്‍: മരണസംഖ്യ 40 ആയി
തിരുവനന്തപുരം: തിരുവനന്തപുരത്ത് അമ്പൂരിക്കടുത്ത് നവംബര്‍ ഒമ്പത് വെള്ളിയാഴ്ച രാത്രിയുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 40 ആയി. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് കരുതുന്നത്.
മര്ിച്ചവരില്‍ 22 പേരുടെ മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് നിരവധി പേര്‍ മണ്ണിനടിയില്‍ പെട്ടിട്ടുണ്ട്.
വെള്ളിയാഴ്ച രാത്രി 8.30നാണ് കുടിയേറ്റ മേഖലയായ അമ്പൂരിയില്‍ ഉരുള്‍പൊട്ടലുണ്ടായത്. വിവാഹനിശ്ചയചടങ്ങ് നടക്കുകയായിരുന്ന ചിറക്കത്തൊട്ടിയില്‍ തോമസിന്റെ വീട് ഉരുള്‍പൊട്ടലില്‍ നിശേഷം തകര്‍ന്നു. വിവാഹനിശ്ചയ ചടങ്ങിനോടനുബന്ധിച്ച് എരുമേലി, പാലാ, ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി എന്നീ സ്ഥലങ്ങളിലെ ബന്ധുക്കളും തോമസിന്റെ വീട്ടിലെത്തിയിരുന്നു.
തോമസിന്റെ വീടിനടുത്തുള്ള മൂന്ന് വീടുകളും തകര്‍ന്നു. മണ്ണിനിടയില്‍ കുരുങ്ങിയവരെ പുറത്തെടുക്കാനുള്ള രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.












Click it and Unblock the Notifications