ഉരുള്‍പൊട്ടല്‍: 40 മൃതദേഹങ്ങളും തിരിച്ചറിഞ്ഞു
തിരുവനന്തപുരം: തിരുവനന്തപുരത്ത് അമ്പൂരിക്കടുത്ത് ഉണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ച 40 പേരെയും തിരിച്ചറിഞ്ഞു. മരണസംഖ്യ ഇനിയും കൂടിയേക്കുമെന്നാണ് കരുതുന്നത്.
മണ്ണിനടിയില്‍ പെട്ടവരെ കണ്ടെത്താന്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി തുടരുകയാണ്. അപകടത്തില്‍ പെട്ടവരേറെയും പൂച്ചമുക്കില്‍ ചിറക്കത്തൊട്ടിയില്‍ സി. ഡി. തോമസിന്റെ വീട്ടിലുണ്ടായിരുന്നവരാണ്.
തിരുവനന്തപുരം മെഡിക്കല്‍കോളജില്‍ നിന്നുമുള്ള നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയില്‍ നിന്നുമുള്ള മെഡിക്കല്‍ സംഘങ്ങള്‍ സ്ഥലത്തുണ്ട്. തിരുവനന്തപുരത്തെ ചെങ്കല്‍ചൂള, ചാക്ക, വിഴിഞ്ഞം, നെയ്യാറ്റിന്‍കര എന്നിവിടങ്ങളിലെ ഫയര്‍ഫോഴ്സാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.












Click it and Unblock the Notifications