ദുരന്തസാക്ഷിയായി തോമസ്
തിരുവനന്തപുരം: പിറ്റേ ദിവസം നടക്കാനിരിക്കുന്ന മനസമ്മതത്തിന്റെ ആഘോഷബഹളങ്ങള്‍ അമ്പൂരിയിലെ പൂച്ചമുക്കില്‍ ചിറക്കത്തൊട്ടിയില്‍ സി. ഡി. തോമസിന്റെ വീട്ടില്‍ കെട്ടുപോയത് ഒരു നിമിഷം കൊണ്ടാണ്. എല്ലാ ആഹ്ലാദങ്ങളെയും ഇല്ലാതാക്കികൊണ്ട് ഉരുളെത്തിയപ്പോള്‍ നിമിഷങ്ങള്‍ കൊണ്ട് ആ വീട് മണ്ണിനടിയിലായി. തോമസ് ഒഴികെ വീട്ടിലുണ്ടായിരുന്ന മറ്റൊല്ലാവരും മരണത്തിന് ഇരകളായി.
തോമസിന്റെ മകന്‍ വിനുവിന്റെ മനസമ്മതമാണ് ശനിയാഴ്ച അമ്പൂരിയിലെ സെന്റ് ഫെറോനാ പള്ളിയില്‍ നടക്കേണ്ടിയിരുന്നത്. മരിച്ചവരില്‍ വിനുവും പെടുന്നു.
മനസമ്മത ചടങ്ങില്‍ പങ്കെടുക്കാനായി എരുമേലി, പാലാ, ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി എന്നീ സ്ഥലങ്ങളിലെ ബന്ധുക്കള്‍ തോമസിന്റെ വീട്ടിലെത്തിയിരുന്നു. അവരെയും മരണത്തിന്റെ കൈകള്‍ തേടിയെത്തി.
മലയുടെ മുകളിലുണ്ടായിരുന്ന നാല് വീടുകളും ഉരുള്‍പൊട്ടലില്‍ തകര്‍ന്നു. ചീരുപണിക്കര്‍, അശോകന്‍, ടൈറ്റസ്, അശോകന്‍ എന്നിവരുടെ വീടുകളാണ് തകര്‍ന്നത്. മണ്ണിനിടിയിലായ തോമസിന്റെ വീടിനു മുകളില്‍ ഈ വീടുകളുടെ അവശിഷ്ടങ്ങള്‍ വന്നുകിടക്കുകയാണ്.












Click it and Unblock the Notifications