ഉരുള്‍പൊട്ടല്‍: മരണം 41 ആയി
തിരുവനന്തപുരം: അമ്പൂരിയില്‍ നവംബര്‍ 10 ശനിയാഴ്ചയുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 41 ആയി.
ദുരന്തത്തിനിരയായ വീട്ടിലെ ഗൃഹനായകന്‍ സി. ഡി. തോമസിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തോമസിന്റെ മകന്‍ വിനു (25), മകള്‍ ബീന (28), തോമസിന്റെ ഭാര്യ ലീലാമ്മ, തോമസിന്റെ അനുജന്‍ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സി. ഡി. സെബാസ്റ്യന്‍ (48), സെബാസ്റ്യന്റെ രണ്ടാമത്തെ മകന്‍ സേതു, ഇളയമകന്‍ ജോമോന്‍, കുരിശുമല ലക്ഷ്മിയമ്മ (60), നിതിന്‍ (10), ത്രേസ്യാമ്മ (60), അശ്വതി (എട്ട്), റോമിയോ, ലിയോണ്‍, ഫെലിക്സ്, മെല്‍വിന്‍, ജോജോ, ജോഷി, ജോഷിയുടെ ഭാര്യ എല്‍സമ്മ, മകള്‍ നിസാദ്, നിസ, അശോകന്‍, ഭാര്യ കുഞ്ഞമ്മ, മക്കളായ അശ്വതി, അഞ്ജു, ക്രിസ്റി എന്നിവര്‍ മരിച്ചവരില്‍ പെടുന്നു.
കനത്ത മഴയെ തുടര്‍ന്ന് നെയ്യാര്‍ ഡാമിലെ ജലനിരപ്പ് ഉയര്‍ന്നത് അപകട സാധ്യത സൃഷ്ടിച്ചിരിക്കുന്നതിനാല്‍ ചില ഷട്ടറുകള്‍ തുറന്നിട്ടിരിക്കുകയാണ്.












Click it and Unblock the Notifications