മരിച്ചവരുടെ ആശ്രിതര്‍ക്ക് 30,000 രൂപ
തിരുവനന്തപുരം: അമ്പൂരിയില്‍ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് താല്ക്കാലിക ധനസഹായമായി 30,000 രൂപ നല്കും. വീടുകള്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് 15,000 രൂപയും അനുവദിച്ചതായി റവന്യൂമന്ത്രി കെ.എം. മാണി നവമ്പര്‍ 10 ശനിയാഴ്ച അറിയിച്ചു.
ദുരന്തത്തെതുടര്‍ന്ന് സ്വീകരിക്കേണ്ട ഭാവിനടപടികളെക്കുറിച്ച് തീരുമാനിക്കാന്‍ നവമ്പര്‍ 10 ശനിയാഴ്ച വൈകീട്ട് അടിയന്തിര മന്ത്രിസഭായോഗം ചേരും. അപകടത്തില്‍ മരിച്ചവര്‍ക്കും പരിക്കേറ്റവര്‍ക്കും സര്‍ക്കാര്‍ സഹായധനം പ്രഖ്യാപിക്കുമെന്നും കരുതുന്നു.
അപകടം നടന്ന സ്ഥലത്ത് മുഖ്യമന്ത്രി എ.കെ. ആന്റണി, മന്ത്രിസഭാംഗങ്ങള്‍, സിപിഎം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ എന്നിവര്‍ സന്ദര്‍ശിച്ചു. അപകടത്തില്‍ മരിച്ചവര്‍ക്ക് പരമാവധി സഹായം നല്കുമെന്ന് മുഖ്യമന്ത്രി ആന്റണി പറഞ്ഞു.












Click it and Unblock the Notifications