കാഞ്ഞിരപ്പള്ളിയിലെ 10 അംഗ കുടുംബവും മരിച്ചു
തിരുവനന്തപുരം: അമ്പൂരിലുണ്ടായ ദുരന്തത്തില്‍ കാഞ്ഞിരപ്പളളിയിലെ ഒരു കുടുംബത്തിലെ 10 പേരും മരിച്ചു.
കാഞ്ഞിരപ്പള്ളി തമ്പലക്കാട് റോട്ടില്‍ ചുഴികുന്നേല്‍ ജോര്‍ജ് കുട്ടി (36), ഭാര്യ ബെറ്റി (30), മക്കളായ ടോം (ആറ്), ജെറി (നാല്), ഔസേപ്പച്ചന്‍ (ഒന്നര), ജോര്‍ജ്കുട്ടിയുടെ അനുജന്‍ ജോഷി (28), സഹോദരി ജോയമ്മ (39), മകള്‍ ചിന്നു (12), മറ്റൊരു സഹോദരി ജാന്‍സി (38), മകന്‍ ജിത്തു (ആറ്) എന്നിവരാണ് ദുരന്തത്തില്‍ പെട്ടത്.
പൂച്ചമുക്കില്‍ ചിറക്കത്തൊട്ടിയില്‍ സി. ഡി. തോമസിന്റെ മകന്റെ മനസമ്മതത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു കുടുംബം. ജോര്‍ജ്കുട്ടിയുടെ പിതൃസഹോദരനാണ് തോമസ്.












Click it and Unblock the Notifications