ആലപ്പുഴസ്വദേശികളും മരിച്ചു
ആലപ്പുഴ: അമ്പൂരിയില്‍ നവമ്പര്‍ 10 വെള്ളിയാഴ്ചയുണ്ടായ ഉരുള്‍പൊട്ടലില്‍ ആലപ്പുഴയില്‍ നിന്നും മനസമ്മതച്ചടങ്ങില്‍ പങ്കെടുക്കാന്‍ പോയ മൂന്നുപേര്‍ മരിച്ചു.
ആലപ്പുഴ പഴവങ്ങാടി പള്ളിക്ക് കിഴക്കുവശം വൈക്കത്ത് വീട്ടില്‍ വി.സി. ജെയിംസിന്റെ ഭാര്യ എല്‍സിക്കുട്ടി(45), ഇളയമകന്‍ ആലപ്പുഴ മാതാ സ്കൂളിലെ എട്ടാം ക്ലാസ്വിദ്യാര്‍ത്ഥി ടോം ജെയിംസ്(13), എല്‍സിക്കുട്ടിയുടെ സഹോദരി റോസമ്മ(48) എന്നിവരാണ് മരിച്ചത്. ആലപ്പുഴ തത്തംപള്ളി കോര്‍ത്തശേരി പള്ളിക്ക് സമീപം പാട്ടത്തില്‍ വീട്ടില്‍ അപ്പച്ചന്റെ(ജോസഫ്) ഭാര്യയാണ് റോസമ്മ.
അമ്പൂരി പൂച്ചമുക്കില്‍ ചിറക്കത്തൊട്ടിയില്‍ സി. ഡി. തോമസിന്റെ മകന്റെ മനസമ്മതത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു കുടുംബം. മരണവാര്‍ത്ത നവമ്പര്‍ 10 ശനിയാഴ്ചയാണ് ആലപ്പുഴയിലെ വീടുകളില്‍ അറിഞ്ഞത്.
എല്‍സിക്കുട്ടിയുടെയും റോസമ്മയുടെയും ബന്ധുക്കള്‍ അമ്പൂരിയിലേക്ക് തിരിച്ചിട്ടുണ്ട്. ശനിയാഴ്ച തന്നെ മൃതദേഹങ്ങള്‍ ആലപ്പുഴയില്‍ കൊണ്ടുവരുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.












Click it and Unblock the Notifications