ശബരിമല: ഗതാഗത സംവിധാനത്തില്‍ മാറ്റം
പത്തനംതിട്ട: ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് ഗതാഗത സംവിധാനത്തില്‍ മാറ്റങ്ങള്‍ വരുത്തി. മുനിസിപ്പാലിറ്റി അതിര്‍ത്തിയില്‍ ഏര്‍പ്പെടുത്തിയ പുതിയ ഗതാഗത സംവിധാനം നവംബര്‍ ഒമ്പത് ശനിയാഴ്ച മുതല്‍ നിലവില്‍ വരും.
ശബരിമല തീര്‍ഥാടനം തുടങ്ങിയതോടെ ഗതാഗത കുരുക്ക് ഉണ്ടാവുന്നത് ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ഗതാഗത സംവിധാനം. ജില്ലാ കളക്ടര്‍ പി. എസ്. ഈനോസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതേ കുറിച്ച് ധാരണയായത്.
ജംഗ്ഷനുകളില്‍ നിന്നും വാഹനങ്ങള്‍ 100 മീറ്റര്‍ മാറ്റി പാര്‍ക്ക് ചെയ്യണമെന്നാണ് പുതിയ നിര്‍ദേശം. പത്തനം തിട്ട നഗരത്തിലെ ഗതാഗത സംവിധാനം ആകമാനം അഴിച്ചുപണിതിട്ടുണ്ട്.












Click it and Unblock the Notifications