Get Updates
Get notified of breaking news, exclusive insights, and must-see stories!

അണു-രാസായുധങ്ങളുണ്ടെന്ന് ഒസാമ

കറാച്ചി : തന്റെ പക്കല്‍ അണ്വായുധങ്ങളും രാസായുധങ്ങളുമുണ്ടെന്ന് ഒസാമാ ബിന്‍ ലാദന്‍. അമേരിക്കയ്ക്കെതിരെ ഇവ ഉപയോഗിക്കാന്‍ മടിക്കില്ലെന്നും ഒസാമ ബിന്‍ ലാദന്‍ വ്യക്തമാക്കി.

നവംമ്പര്‍ 10 ശനിയാ ഴ്ച പാകിസ്ഥാനിലെ ഡോണ്‍ പത്രം പ്രസിദ്ധീകരിച്ച അഭിമുഖത്തിലാണ് ഒസാമയുടെ ഈ ഭീഷണി. തങ്ങള്‍ക്കെതിരെ അമേരിക്ക ഏതായുധം ഉപയോഗിച്ചാലും അതേനാണയത്തില്‍ തിരിച്ചടിക്കുമെന്ന് ലാദന്‍ വ്യക്തമാക്കി. ഇതോടെ അല്‍-ക്വെയ്ദയ്ക്ക് അണ്വായുധശേഷിയുണ്ടെന്ന സംശയം ബലപ്പെട്ടിരിക്കുകയാണ്.

അമേരിക്കയ്ക്കെതിരെ അണ്വായുധമോ രാസായുധമോ പ്രയോഗിക്കുന്നതില്‍ തങ്ങള്‍ക്കൊരു മടിയുമില്ല. പ്രതിരോധത്തിനായാണ് തങ്ങള്‍ ഈ ശേഷി കൈവരിച്ചത്-ലാദന്‍ പറയുന്നു.

ഒസാമയുടെ ഈ ഭീഷണി ഗൗരവത്തോടെയാണ് വൈറ്റ് ഹൗസ് വീക്ഷിക്കുന്നത്. ഒസാമയുടെ ഭീകരസംഘത്തിന് ജൈവ-രാസായുധ ശേഷിയുണ്ടെന്ന തങ്ങളുടെ നിഗമനം ഇതോടെ ശരിയായിരിക്കുകയാണെന്ന് വൈറ്റ് ഹൗസ് വക്താവ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+