തൊടുപുഴയില്‍ ബിപിഎല്ലിന്റെ പുതിയ ടവര്‍
കൊച്ചി : ബിപിഎല്‍ മൊബൈല്‍ തൊടുപുഴയില്‍ പുതിയ ടവര്‍ സ്ഥാപിച്ചു. ഇനിമുതല്‍ തൊടുപുഴ ടൗണിന്‍െറ എല്ലാഭാഗത്തും ബിപിഎല്‍ മൊബൈല്‍ ലഭ്യമാകും. കൂടുതല്‍ ശേഷിയുള്ളതാണ് പുതിയ ടവര്‍.
പുതിയ ഉപകരണം സ്ഥാപിക്കുന്നതിന്റെ ഭാഗമായി ബിപിഎല്‍ വരിക്കാര്‍ ഏതാനും ദിവസങ്ങളായി ചില ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നു. അവയെല്ലാം പരിഹരിക്കപ്പെട്ടതായി കമ്പനി അറിയിച്ചു. തൊടുപുഴ ബൈപാസ് റോഡിനു സമീപനമാണ് പുതിയ ടവര്‍.
ഉപഭോക്തൃ സേവനത്തിന്‍െറ ഭാഗമായി മോട്സ് പ്രീപെയിഡ് കാര്‍ഡിന്‍െറ വില 750 രൂപയില്‍ നിന്നും 450 രൂപയായി കുറയും. കൂടുതല്‍ ദിവസങ്ങളില്‍ സംസാരസമയം(ടോക് ടൈം) ഇതുവഴി ലഭിക്കും.
രാത്രി പത്തുമണി മുതല്‍ രാവിലെ എട്ടുവരെ എയര്‍ ടൈം നിരക്കില്‍ 50 ശതമാനം ഇളവനുവദിക്കുന്ന ഹാപ്പി അവേഴ്സ് പദ്ധതി, മൊബൈല്‍ ഫോണിന്റെ ഏറ്റവും ചെലവു കുറഞ്ഞ സേവനമായ എസ്എംഎസ് ജനപ്രിയമാക്കുന്നതിന് ഒന്നുവച്ചാല്‍ രണ്ട് ക്വിസ് പരിപാടിയും ബി പി എല്‍ അവതരിപ്പിക്കുന്നു.
ഇന്‍കംടാക്സ് നല്‍കുന്നവര്‍ക്കായി 50 ശതമാനം ഇളവോടെ പുതിയ പിന്‍കാര്‍ഡും, മാസ്റര്‍, വിസ എന്നീ കാര്‍ഡുകളുള്ളവര്‍ക്കായി പുതിയൊരു പദ്ധതിയും ആരംഭിച്ചിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.












Click it and Unblock the Notifications