Get Updates
Get notified of breaking news, exclusive insights, and must-see stories!

അബ്ദുള്‍ കലാം രാജിവച്ചു

ദില്ലി: കേന്ദ്രസര്‍ക്കാരിന്റെ മുഖ്യശാസ്ത്രോപദേഷ്ടാവായ ഡോ. എ.പി.ജെ. അബ്ദുള്‍ കലാം തന്റെ സ്ഥാനം രാജിവച്ചു. പകരം മുന്‍ ആണവോര്‍ജ്ജ കമ്മീഷന്‍ ചെയര്‍മാനായ ഡോ. ആര്‍. ചിദംബരത്തെ ഈ ചുമതലയേല്പിച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

എന്നാല്‍ അദ്ദേഹത്തിന്റെ രാജിക്ക് കാരണമെന്താണെന്ന് വ്യക്തമല്ല. ഇന്ത്യയുടെ മിസൈല്‍ സംവിധാനത്തിന്റെ പിതാവായി അറിയപ്പെടുന്ന അബ്ദുള്‍ കലാം ഇനി അക്കാദമിക കാര്യങ്ങളില്‍ മുഴുകാന്‍ താല്പര്യമുള്ളതായി അറിയിച്ചിരുന്നതായി അദ്ദേഹത്തോട് അടുപ്പമുള്ള വൃത്തങ്ങള്‍ പറയുന്നു. ഗവേഷണങ്ങളില്‍ മുഴുകാന്‍ താല്പര്യമുള്ള ഇന്ത്യയിലെ ശാസ്ത്രജ്ഞരെ സഹായിക്കുകയാണ് തന്റെ ലക്ഷ്യമെന്നും അബ്ദുള്‍ കലാം വ്യക്തമാക്കിയതായും ഇവര്‍ പറയുന്നു.

ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റിട്യൂട്ട് ഓഫ് സയന്‍സില്‍ എമിരറ്റ്സ് പ്രൊഫസറായി ചേരാന്‍ അബ്ദുള്‍ കലാമിന് താല്പര്യമുള്ളതായും പറയുന്നു. തന്റെ സുഹൃത്തും കഠിനാധ്വാനിയായ സഹപ്രവര്‍ത്തകനുമായ അബ്ദുള്‍ കലാമില്‍ നിന്നും ഈ ചുമതല ഏറ്റെടുക്കുന്നതില്‍ തനിക്ക് സന്തോഷമുണ്ടെന്ന് പുതുതായി സ്ഥാനമേറ്റ ഡോ. ചിദംബരം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+