അമേരിക്കയുടെ യുദ്ധം മാനവികതയ്ക്കെതിരെ: ചോംസ്കി
തിരുവനന്തപുരം: അമേരിക്ക അഫ്ഗാനിസ്ഥാനില്‍ നടത്തുന്ന ആക്രമണം മാനവികതയ്ക്കെതിരായ യുദ്ധമാണെന്ന് പ്രമുഖ ഭാഷാപണ്ഡിതനും സാമൂഹ്യവിമര്‍ശകനുമായ നോം ചോംസ്കി പറഞ്ഞു. നവമ്പര്‍ 11 ഞായറാഴ്ച ഇഎംഎസ് അക്കാദമിയുടെ പഠനപരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മറ്റുള്ളവര്‍ക്കെതിരെ മാത്രം തോക്കുചൂണ്ടി ശീലമുള്ള അമേരിക്കയ്ക്കെതിരെ ആദ്യമായി തോക്കു ചൂണ്ടപ്പെട്ടിരിക്കുകയാണ് എന്നതാണ് സപ്തംബര്‍ 11ന്റെ പ്രത്യേകത. അതേ സമയം ആഗോള തീവ്രവാദത്തെ നേരിടുന്ന കാര്യത്തില്‍ അമേരിക്കയ്ക്കോ ഇന്ത്യയ്ക്കോ ആത്മാര്‍ത്ഥതയില്ലെന്നും അദ്ദേഹം പറഞ്ഞു. ആഗോളവല്ക്കരണവും മനുഷ്യരാശിയുടെ അതിജീവനവും: സപ്തംബര്‍ 11 ന് ശേഷമുള്ള വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ അദ്ദേഹം പ്രഭാഷണവും നടത്തി.
സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, എം.എ. ബേബി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. നേരത്തെ നോം ചോംസ്കിയ്ക്കും ഭാര്യയ്ക്കും വിമാനത്താവളത്തില്‍ സിപിഎം നേതാക്കള്‍ സ്വീകരണം നല്കി.












Click it and Unblock the Notifications