അന്തിമതീരുമാനമെടുത്തിട്ടില്ലെന്ന് യാമിനി
തിരുവനന്തപുരം: മന്ത്രി ഗണേഷ്കുമാറിനോടൊത്ത് ജീവിക്കണോ എന്നതിനെ കുറിച്ച് നവംബര്‍ 16ന് മാത്രമേ അന്തിമതീരുമാനമുണ്ടാവുകയുള്ളൂവെന്ന് ഡോ. യാമിനി തങ്കച്ചി.
വിവാഹമോചന കേസുകള്‍ പിന്‍വലിക്കുന്നതിനെ കുറിച്ചും 16ന് തീരുമാനമറിയിക്കും. അതിന് മുമ്പ് ഗണേഷ്കുമാറുമായി തനിക്ക് സംസാരിക്കേണ്ടതുണ്ട്-.- യാമിനി വ്യക്തമാക്കി.
ഇതുസംബന്ധിച്ച തീരുമാനം 16ന് അറിയിക്കുമെന്നാണ് താന്‍ കോടതിയില്‍ പറഞ്ഞത്. കഴിഞ്ഞ ദിവസം പെട്ടെന്നൊരു തീരുമാനം അറിയിക്കണമെന്ന് കോടതി ആവശ്യപ്പെടുകയായിരുന്നു. ഗണേഷ്കുമാറുമായി കൂടുതല്‍ നേരം സംസാരിച്ചതിനു ശേഷമേ ഒരു തീരുമാനമെടുക്കാനാവൂ എന്ന് താന്‍ കോടതിയില്‍ ബോധിപ്പിക്കുകയായിരുന്നു.
കുഞ്ഞിന്റ ഭാവിയെ കുറിച്ചോര്‍ത്താണ് കേസിന്റെ കാര്യത്തില്‍ പുനരാലോചന നടത്താന്‍ തീരുമാനിച്ചത്. ഇനി പ്രശ്നങ്ങള്‍ ഉണ്ടാവില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു. അദ്ദേഹത്തിന് തിരക്കൊഴിഞ്ഞ സമയത്ത് വിശദമായി സംസാരിച്ച് തീരുമാനമെടുക്കുമെന്ന് യാമിനി പറഞ്ഞു.












Click it and Unblock the Notifications