കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആന്റണി എന്നെ വിമര്‍ശിച്ചിരുന്നു: കരുണാകരന്‍

  • By Staff
Google Oneindia Malayalam News

കോഴിക്കോട്: താന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അന്ന് കെപിസിസി പ്രസിഡന്റായിരുന്ന ആന്റണി തന്നെയും വിമര്‍ശിച്ചിരുന്നുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. കരുണാകരന്‍. നവമ്പര്‍ 11 ഞായറാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കരുണാകരന്‍.

ആന്റണി സര്‍ക്കാര്‍ തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് അവ ചൂണ്ടിക്കാട്ടുന്നതെന്നും കരുണാകരന്‍ പറഞ്ഞു. തന്റെ മന്ത്രിസഭയിലെ അംഗങ്ങളുമായി അവരുടെ മണ്ഡലങ്ങളിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി ആന്റണി താല്പര്യം കാണിക്കുന്നില്ലെന്ന് വാര്‍ത്തയുണ്ട്. ഈ വാര്‍ത്താ ശരിയാണെങ്കില്‍ ആന്റണിയുടെ ആ നിലപാട് തിരുത്തണമെന്നും കരുണാകരന്‍ ചൂണ്ടിക്കാട്ടി.

കോഴിക്കോട് ഡിസിസി പ്രസിഡന്റിനെ അറസ്റ് ചെയ്ത സംഭവത്തിലും കൊയിലാണ്ടിയിലെ സ്കൂള്‍ യുവജനോത്സവസംഭവത്തിലും പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയത് ശിക്ഷാനടപടി തന്നെയാണ്. ഇത് ശിക്ഷണനടപടികളുടെ ആദ്യനടപടിയാണ്. - കരുണാകരന്‍ പറഞ്ഞു. പൊലീസുദ്യോഗസ്ഥരുടെ സ്ഥലംമാറ്റം ശിക്ഷാനടപടിയല്ലെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ആന്റണി നടത്തിയ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു കരുണാകരന്‍.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X