38 മൃതദേഹങ്ങള്‍ കണ്ടെടുത്തു
തിരുവനന്തപുരം: അമ്പൂരിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ച 38 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഉരുള്‍പൊട്ടലില്‍ തകര്‍ന്ന വീടുകളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ തിരച്ചില്‍ തുടരുകയാണ്.
അപകടത്തില്‍ പെട്ട രണ്ട് പേര്‍ രക്ഷപ്പെട്ടു. മരിച്ചവരില്‍ 16 സ്ത്രീകളും 14 കുട്ടികളും ഉള്‍പ്പെടുന്നു. കൂടുതല്‍ പേര്‍ മരിച്ചിട്ടുണ്ടാവാമെന്നാണ് കരുതുന്നത്. നാല് വീടുകളാണ് ദുരന്തതത്തില്‍ പെട്ടത്.
ചിറക്കത്തൊട്ടിയില്‍ സി. ഡി. തോമസിന്റെ മകള്‍ ബീനയുടെയും ഭര്‍ത്താവിന്റെയും രണ്ട് കുട്ടികളുടെയും മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പൂനയില്‍ നിന്ന് ബന്ധുക്കള്‍ എത്തിയതിനു ശേഷമേ ഇവരുടെ ശവസംസ്കാരം നടത്തുകയുള്ളൂ.
അപകടത്തില്‍ മരിച്ച 17 പേരുടെ മൃതദേഹങ്ങള്‍ അമ്പൂരി ഫെറോന ചര്‍ച്ചിലും കാട്ടാക്കഠ വാഴിച്ചല്‍ പള്ളി സെമിത്തേരിയിലും തൈക്കാട് ശ്മശാനത്തിലുമായി സംസ്കരിച്ചു. മറ്റ് മൃതദേഹങ്ങള്‍ വിവിധ സ്ഥലങ്ങളിലേക്ക് അയച്ചു.












Click it and Unblock the Notifications