ഏറ്റവും വലിയ ഉരുള്‍പൊട്ടല്‍ ദുരന്തം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇതേ വരെയുണ്ടായിട്ടുള്ളതില്‍ ഏറ്റവും കൂടുതല്‍ പേര്‍ മരിച്ച ഉരുള്‍പൊട്ടലാണ് നവംബര്‍ ഒമ്പത് വെള്ളിയാഴ്ച രാത്രി അമ്പൂരിയിലുണ്ടായത്. ഇതുവരെയായി 38 പേരാണ് അമ്പൂരിയിലെ ദുരന്തത്തില്‍ മരിച്ചത്.
1974ല്‍ അടിമാലിയിലുണ്ടായതാണ് ഇതിനു മുമ്പത്തെ ഏറ്റവും വലിയ ഉരുള്‍പൊട്ടല്‍ ദുരന്തം. 33 പേരാണ് അന്ന് മരിച്ചത്.
കേരളത്തില്‍ 2001ല്‍ ഉണ്ടാകുന്ന രണ്ടാമത്തെ ഉരുള്‍പൊട്ടല്‍ ദുരന്തമാണ് അമ്പൂരിയിലുണ്ടായത്. ഇടുക്കി ജില്ലയിലെ തൊടുപുഴയ്ക്കടുത്ത് ഉടുമ്പന്നൂരില്‍ ജൂലായിലുണ്ടായ ഉരുള്‍പൊട്ടലില്‍ നാല് പേരാണ് മരിച്ചത്.












Click it and Unblock the Notifications