ശശി ഒരു കോടി ആവശ്യപ്പെട്ടു: മണിച്ചന്‍
കൊച്ചി: കല്ലുവാതുക്കല്‍ വിഷമദ്യദുരന്ത കേസില്‍ പ്രതി ചേര്‍ക്കാതിരിക്കാന്‍ മുന്‍മുഖ്യമന്ത്രി ഇ. കെ. നായനാരുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന പി. ശശി ഒരു കോടി ആവശ്യപ്പെട്ടിരുന്നുവെന്ന് കേസിലെ മുഖ്യപ്രതി മണിച്ചന്‍. കേസിനെ കുറിച്ച് അന്വേഷിക്കുന്ന ജസ്റിസ് മോഹന്‍കുമാര്‍ കമ്മിഷന്‍ മുമ്പാകെ ക്രോസ് വിസ്താര വേളയിലാണ് മണിച്ചന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പോകാന്‍ നായനാരുടെ ഭാര്യ ശാരദ ടീച്ചര്‍ തന്റെ കാര്‍ ഉപയോഗിച്ചിരുന്നതായും മണിച്ചന്‍ പറഞ്ഞു.
അന്വേഷണം തനിക്കെതിരെ വഴി തിരിച്ചുവിട്ടത് ശശിയാണ്. താന്‍ കേസില്‍ പ്രതിയാകുമെന്ന് ദേശാഭിമാനിയില്‍ വന്ന വാര്‍ത്തക്കു ശേഷമാണ് ശശിയുമായി ബന്ധപ്പെട്ടത്.
താന്‍ വിതരണം ചെയ്ത മദ്യമല്ല ദുരന്തമുണ്ടാക്കിയത്. കേസിലെ 16-ാം പ്രതി അനില്‍കുമാര്‍ വിഷമദ്യം കൊണ്ടുവന്നതിനെ കുറിച്ച് തനിക്കൊന്നുമറിയില്ല. കേസിലെ പ്രതികളിലൊരാളായ ഹയറുന്നിസയെ അറിയില്ലെന്നും മണിച്ചന്‍ പറഞ്ഞു.












Click it and Unblock the Notifications