പോട്ടോയെ കളങ്കപ്പെടുത്തിയത് ടാഡ
കോഴിക്കോട്: തീവ്രവാദത്തെ നേരിടാന്‍ കൊണ്ടുവന്ന ടാഡ നിയമം കോണ്‍ഗ്രസ് ദുരുപയോഗപ്പെടുത്തിയതാണ് ഇപ്പോഴത്തെ തീവ്രവാദ നിരോധന ഓര്‍ഡിനന്‍സി (പോട്ടോ) നോട് സംശയമുണ്ടാകാന്‍ കാരണമായതെന്ന് കേന്ദ്രറെയില്‍വേ സഹമന്ത്രി ഒ. രാജഗോപാല്‍ അഭിപ്രായപ്പെട്ടു. പോട്ടോയെ കളങ്കപ്പെടുത്തിയത് ടാഡനിയമത്തിന്റെ ദുരുപയോഗമാണ്. നവമ്പര്‍ 11 വെള്ളിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സുപ്രീംകോടതി വിധികളും മനുഷ്യാവകാശകമ്മീഷന്റെ നിര്‍ദേശങ്ങളും ഉള്‍ക്കൊള്ളിച്ചതാണ് ബിജെപി സര്‍ക്കാര്‍ കൊണ്ടുവരുന്ന പോട്ടോ എന്ന് രാജഗോപാല്‍ പറഞ്ഞു. പ്രത്യയശാസ്ത്രഭിന്നതകള്‍ മറന്ന് രാഷ്ട്രീയപാര്‍ട്ടികള്‍ പോട്ടോയുടെ കാര്യത്തില്‍ ഒന്നിക്കണം.- രാജഗോപാല്‍ പറഞ്ഞു.
രഹസ്യമായ തീവ്രവാദപ്പോരാട്ടങ്ങളെ ചെറുക്കാന്‍ പോട്ടോയെപ്പോലെ ഒരു നിയമം അത്യാവശ്യമാണ്. ദേശീയ താല്പര്യങ്ങള്‍ കണക്കിലെടുത്ത് ഇതിനനുകൂലമായി രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ തീരുമാനമെടുക്കുകയാണ് വേണ്ടത്.- രാജഗോപാല്‍ പറഞ്ഞു.












Click it and Unblock the Notifications