കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒസാമയുടെ കയ്യില്‍ അണ്വായുധമില്ല: യുഎസ്

  • By Super
Google Oneindia Malayalam News

ന്യൂയോര്‍ക്ക്: തന്റെ പക്കല്‍ അണ്വായുധമുണ്ടെന്നും ആവശ്യമെങ്കില്‍ യുഎസിനെതിരെ അതുപയോഗിക്കുമെന്നുമുള്ള ഒസാമയുടെ വാദം വൈറ്റ് ഹൗസ് തള്ളിക്കളഞ്ഞു. സര്‍വനാശത്തിനുതകുന്ന അണ്വായുധങ്ങളൊന്നും ഒസാമ ബിന്‍ ലാദന്റെ കയ്യിലില്ലെന്ന് വൈറ്റ് ഹൗസിലെ ഒരു പ്രധാന ഉദ്യോഗസ്ഥന്‍ പറഞ്ഞതായി നവമ്പര്‍ 11 ഞായറാഴ്ച വാര്‍ത്താ ഏജന്‍സിയായ സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു.

അണ്വായുധങ്ങള്‍ ലഭിക്കാനുള്ള സംവിധാനങ്ങളൊന്നും ഒസാമ ബിന്‍ ലാദന്റെ അല്‍-ക്വെയ്ദയ്ക്കില്ലെന്നും വൈറ്റ് ഹൗസ് വൃത്തങ്ങള്‍ പറഞ്ഞു. കൂട്ടനാശത്തിനുപകരിക്കുന്ന ആയുധങ്ങള്‍ സ്വന്തമാക്കുമെന്ന് കുറെക്കാലമായി ഒസാമ പറയുന്നു. പക്ഷെ അത്തരം ആയുധങ്ങള്‍ കൈക്കലാക്കുന്നതില്‍ നിന്നും എല്ലാ വിധേനയും ഒസാമയെ ഞങ്ങള്‍ തടയും- യുഎസ് നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ വക്താവ് സീന്‍ മക്കോര്‍മാക് പറഞ്ഞു.

യുഎസ് പ്രസിഡന്റ് യുഎന്‍ പൊതുയോഗത്തെ അഭിസംബോധനചെയ്തുകഴിഞ്ഞതിന്റെ തൊട്ടുപിന്നാലെയാണ് വൈറ്റ് ഹൗസിന്റെ ഈ പ്രതികരണം പുറത്തുവന്നത്. ജൈവ-രാസ-അണ്വായുധങ്ങള്‍ കൈക്കലാക്കാന്‍ ഒസാമ ശ്രമിക്കുന്നതായി ബുഷ് തന്റെ യുഎന്‍ പ്രസംഗത്തില്‍ സൂചിപ്പിക്കുകയും ചെയ്തു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X