പാകിസ്ഥാന്‍ ആണവായുധകേന്ദ്രം മാറ്റി
വാഷിംഗ്ടണ്‍: പാകിസ്ഥാന്റെ ആണവായുധ ശേഖരം രഹസ്യമായ ആറ് സ്ഥലങ്ങളിലേക്ക് മാറ്റിയതായി വാഷിംഗ്ടണ്‍ ചെയ്തു.
ഭീകരവാദത്തിനെതിരായ യുഎസ് നീക്കത്തോട് പാകിസ്ഥാന്‍ പിന്തുണ പ്രഖ്യാപിച്ചതിന് ശേഷം ആഴ്ചകള്‍ക്കുള്ളിലാണ് പാകിസ്ഥാന്‍ പ്രസിഡന്റ് പര്‍വേസ് മുഷാറഫ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആണവകേന്ദ്രങ്ങള്‍ ആക്രമിക്കപ്പെടുകയോ ആണവായുധങ്ങള്‍ താലിബാനോ അല്‍-ക്വെയ്ദയോ മോഷ്ടിക്കുന്നത് ഒഴിവാക്കാനാണ് ഇത് ചെയ്തതെന്ന് പാകിസ്ഥാനിലെ ഉന്നതോദ്യോഗസ്ഥരെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ട് വിശദീകരിക്കുന്നു.
സപ്തംബര്‍ 11ന് നടന്ന ആക്രമണത്തിന് ശേഷം രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ ആണവായുധ സാമഗ്രികള്‍ പാകിസ്ഥാന്‍ സൈന്യം മാറ്റിത്തുടങ്ങിയിരുന്നു.
മൂന്ന് ജനറല്‍മാരുടെ നേതൃത്വത്തില്‍ ആണവപരിപാടി സംബന്ധിച്ച് ഒരു സമിതി മുഷാറഫ് രൂപീകരിച്ചിരുന്നു. പാകിസ്ഥാനിലെ ആണവകേന്ദ്രങ്ങളുടെയും ആയുധങ്ങളുടെയും സുരക്ഷയുടെ മേല്‍നോട്ടം ഇപ്പോള്‍ ജനറല്‍ കിദ്വായിക്കാണ്. ആണവകേന്ദ്രങ്ങളില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications